കഴിഞ്ഞ ദിവസം സമാപിച്ച ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറെ പ്രശംസ നേടിയ ചിത്രമാണ് മമ്മൂട്ടി നായകനായി അഭിനയിച്ച തമിഴ് ചിത്രമായ പേരൻപ്. ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് മമ്മൂട്ടിയും സാധന എന്ന നടിയും ഒരുപാട് അഭിനന്ദനങ്ങൾ നേടിയെടുത്തു. അച്ഛനും മകളുമായി ഇരുവരും മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത് എന്നാണ് ചിത്രം കണ്ട പ്രേക്ഷകരും നിരൂപകരും ഒരുപോലെ വിലയിരുത്തുന്നത്. ഇപ്പോഴിതാ പേരൻപ് കണ്ടു മമ്മൂട്ടിയേയും ചിത്രത്തെയും റാമിനെയും പ്രകീർത്തിച്ചു രംഗത്ത് വന്നിരിക്കുകയാണ് സുഡാനി ഫ്രം നൈജീരിയ എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്ത സക്കറിയയും അതുപോലെ പ്രശസ്ത സംവിധായകൻ ആയ സജിൻ ബാബുവും.
ഈ അടുത്ത ദശാബ്ദങ്ങളിൽ ഒന്നും മലയാള സിനിമയിൽ നമ്മൾ മമ്മൂട്ടിയെ ഇത്ര മികവാർന്ന രീതിയിൽ കണ്ടിട്ടില്ല എന്ന് സക്കറിയ പറയുന്നു. മമ്മൂട്ടിയുടെ വോയിസ് മോഡുലേഷനും ശരീര ഭാഷയുമെല്ലാം അതിഗംഭീരം ആയിരുന്നു എന്നും ചിത്രം കഴിഞ്ഞു പ്രേക്ഷകർ നൽകിയ മികച്ച പ്രതികരണം ഒരു മലയാളി എന്ന നിലയിലും അഭിമാനം ഉണ്ടാക്കുന്നത് ആണെന്നും സക്കറിയ പറയുന്നു. ഈ അടുത്തകാലത്ത് മലയാള സിനിമയ്ക്കു കഴിയാത്ത പൊട്ടെൻഷ്യലിൽ മമ്മൂട്ടിയെ ഉപയോഗിക്കാൻ പേരൻപിലൂടെ റാമിന് കഴിഞ്ഞു എന്ന് സംവിധായകൻ സജിൻ ബാബു പറയുന്നു. ചലച്ചിത്ര മേളയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു പേരന്പ് എന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടി എന്ന നടന്ൻറെ ഗംഭീര മികവ് ഉപയോഗിക്കാൻ ഒരു തമിഴ് സംവിധായകൻ വേണ്ടി വന്നു എന്ന് ഓർക്കുമ്പോൾ വിഷമം ഉണ്ടെന്നും സജിൻ ബാബു പറയുന്നു. ഈ കഥാപാത്രത്തിന് ഇതിനപ്പുറം ചേരുന്നൊരു നടൻ ഇല്ല എന്നും മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലാവും ഈ ചിത്രമെന്നും അദ്ദേഹം പറയുന്നു.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.