നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ഉയരെ എന്ന ചിത്രം ഇപ്പോൾ ഏവരുടെയും പ്രശംസ ഏറ്റു വാങ്ങി കൊണ്ട് പ്രദർശനം തുടരുകയാണ്. കലാമൂല്യമുള്ള ഈ ചിത്രം അതോടൊപ്പം തന്നെ വമ്പൻ ജനപ്രീതിയുമാണ് നേടുന്നത്. സമകാലിക പ്രസക്തിയുള്ള ഒരു വിഷയം പറയുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് പ്രശസ്ത രചയിതാക്കളായ ബോബി- സഞ്ജയ് ടീം ആണ്. മലയാള സിനിമയിലെയും അതുപോലെ കേരളത്തിലെ സാമൂഹിക- സാംസകാരിക രംഗത്തെ പ്രശസ്തരുടെയും അഭിനന്ദനങ്ങൾ ഈ ചിത്രത്തെ തേടി എത്തിയിരുന്നു. അതിൽ തന്നെ ഏറ്റവും കൂടുതൽ അഭിനന്ദനം നേടുന്നത് ഇതിലെ കേന്ദ്ര കഥാപാത്രമായ പല്ലവിക്ക് ജീവൻ നൽകിയ പാർവതി എന്ന നടി ആണ്. ഇപ്പോഴിതാ അങ്കമാലി ഡയറീസിലൂടെ അപ്പാനി രവി ആയി എത്തി പ്രേക്ഷകരുടെ മനം കവർന്ന്, ഇന്ന് മലയാള സിനിമയിലെ പ്രശസ്ത നടനായി മാറിയ ശരത് കുമാർ പാർവതിക്ക് പ്രശംസയുമായി എത്തിയിരിക്കുകയാണ്.
തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അപ്പാനി ശരത് പാർവ്വതിക്കും ഉയരേക്കും മേൽ പ്രശംസ ചൊരിഞ്ഞത്. അപ്പാനി ശരത്തിന്റെ വാക്കുകൾ ഇപ്രകാരം, “പഠിച്ചു ചെയ്യേണ്ട ഒന്നുതന്നെയാണ് അഭിനയം എന്ന ഓർമപപെടുത്തലാണ് പാർവതിയുടെ ഓരോ കഥാപാത്രങ്ങളും.. മൊയ്തീൻ മുതൽ ഞാൻ അടങ്ങുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കയാണ് ഈ അഭിനേത്രി . ഞാൻ അടങ്ങുന്ന അഭിനയ മോഹികളെ അസൂയാലുക്കൾ ആക്കുകയാണ് ഈ അഭിനേത്രി. തന്റെ എല്ലാ കഥാപാത്രങ്ങളെയും കാണുന്നവരിൽ ഇൻജെക്റ്റ് ചെയ്തു ഒരിക്കലും മറക്കാനാവാത്ത രീതിയിൽ തന്റെ സ്പേസ് വരചിടുകയാണ് ഈ അഭിനേത്രി.. ടേക്ക് ഓഫ്, മൊയ്തീൻ, ചാർളി, മരിയാൻ, ബാംഗ്ലൂർ ഡേയ്സ്….എത്ര എത്ര… ഇപ്പൊൾ ഇതാ ഉയരെ..ഉയിരെടുക്കും ഉയരെ… വെൽ ഡൺ പാർവതീ… ഹാറ്റ്‌സ് ഓഫ്..”.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.