[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തമിഴ് ആക്ഷൻ ത്രില്ലർ ചിത്രത്തില്‍ വില്ലനായി അപ്പാനി ശരത്

ബിഗ് ബോസ് തമിഴ് നാലാം സീസണ്‍ വിജയി ആരി അര്‍ജ്ജുനന്‍ നായകനാകുന്ന പുതിയ ചിത്രത്തിൽ വില്ലനായി മലയാളത്തിന്റെ സ്വന്തം അപ്പാനി ശരത്. പ്രശസ്‌ത സംവിധായകന്‍ എ ആര്‍ മുരുഗദോസിന്റെ അസോസിയേറ്റായിരുന്ന അബിന്‍ ഹരിഹരനാണ് ചിത്രത്തിന്റെ സംവിധാനം. ശൗര്യ പ്രൊഡക്ഷൻസ്, അബിൻ ഫിലിം ഫാക്ടറി എന്നിവയുടെ ബാനറിൽ സുബ്ബയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചെന്നൈയിൽ നടന്ന പൂജ ചടങ്ങിൽ എ ആർ മുരുഗദോസ് ,അപ്പാനി ശരത്, ആരി അർജ്ജുനൻ , നായിക വിദ്യ പ്രദീപ് തുടങ്ങി തമിഴ് ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു. സിനിമയുടെ ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. വിദ്യ പ്രദീപാണ് നായിക. പോലീസ് ഓഫീസറായാണ് ആരി ചിത്രത്തിൽ അഭിനയിക്കുന്നത്. ചെന്നൈ, മധുര, ദിണ്ടിഗൽ, പഴനി എന്നിവിടങ്ങളിലായാണ് ലൊക്കേഷൻ. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് സൂചന. ചെന്നൈ, മധുര, ദിണ്ടിഗൽ, പഴനി എന്നിവിടങ്ങളായാണ്  ഷൂട്ടിങ് പൂർത്തീകരിക്കുക. എ.ആർ റഹ്മാന്‍റെ ടീമിൽ ഉള്‍പ്പെട്ട സംഗീത‍ഞ്ജനായ സ്റ്റെർലിൻ നിത്യയാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. വരികൾ ഒരുക്കുന്നത് വിവേക്. പി.വി കാർത്തിക്കാണ് ഛായാഗ്രഹണം.

‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെയാണ് അപ്പാനി രവി അപ്പാനി ശരത് മലയാള സിനിമയിൽ ശ്രദ്ധേയനായത്. തുടർന്ന് ലിംഗുസ്വാമി സംവിധാനം നിർവ്വഹിച്ച് വിശാൽ നായകനായ സണ്ടക്കോഴി – 2 ലൂടെ തമിഴ് ചലച്ചിത്ര രംഗത്തും അരങ്ങേറി.  ഓട്ടോ ശങ്കര്‍ വെബ് സീരീസിന് ശേഷം തമിഴിൽ അപ്പാനി അഭിനയിക്കുന്ന ചിത്രമാണിത്. തമിഴ്‌നാടിനെ ഒരുകാലത്ത് കിടുകിടാ വിറപ്പിച്ച ഗുണ്ടാനേതാവായിരുന്ന ഗൗരി ശങ്കര്‍ എന്ന ഓട്ടോ ശങ്കറിന്‍റെ ജീവിതമായിരുന്നു സീ5ൽ സ്ട്രീം ചെയ്ത ഓട്ടോ ശങ്കര്‍ വെബ് സീരീസിൽ അപ്പാനി അവതരിപ്പിച്ചത്. ചുങ്കം കിട്ടിയ ആട്ടിൻകൂട്ടം, ചാരം, ബെര്‍നാര്‍ഡ്, മിയകുൽപ്പ, മിഷൻ സി തുടങ്ങി നിരവധി സിനിമകളാണ് അപ്പാനി ശരത്തിന്റേതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.