ബിഗ് ബോസ് തമിഴ് നാലാം സീസണ്‍ വിജയി ആരി അര്‍ജ്ജുനന്‍ നായകനാകുന്ന പുതിയ ചിത്രത്തിൽ വില്ലനായി മലയാളത്തിന്റെ സ്വന്തം അപ്പാനി ശരത്. പ്രശസ്‌ത സംവിധായകന്‍ എ ആര്‍ മുരുഗദോസിന്റെ അസോസിയേറ്റായിരുന്ന അബിന്‍ ഹരിഹരനാണ് ചിത്രത്തിന്റെ സംവിധാനം. ശൗര്യ പ്രൊഡക്ഷൻസ്, അബിൻ ഫിലിം ഫാക്ടറി എന്നിവയുടെ ബാനറിൽ സുബ്ബയ്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചെന്നൈയിൽ നടന്ന പൂജ ചടങ്ങിൽ എ ആർ മുരുഗദോസ് ,അപ്പാനി ശരത്, ആരി അർജ്ജുനൻ , നായിക വിദ്യ പ്രദീപ് തുടങ്ങി തമിഴ് ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു. സിനിമയുടെ ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
ആക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. വിദ്യ പ്രദീപാണ് നായിക. പോലീസ് ഓഫീസറായാണ് ആരി ചിത്രത്തിൽ അഭിനയിക്കുന്നത്. ചെന്നൈ, മധുര, ദിണ്ടിഗൽ, പഴനി എന്നിവിടങ്ങളിലായാണ് ലൊക്കേഷൻ. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് സൂചന. ചെന്നൈ, മധുര, ദിണ്ടിഗൽ, പഴനി എന്നിവിടങ്ങളായാണ് ഷൂട്ടിങ് പൂർത്തീകരിക്കുക. എ.ആർ റഹ്മാന്‍റെ ടീമിൽ ഉള്‍പ്പെട്ട സംഗീതഞ്ജനായ സ്റ്റെർലിൻ നിത്യയാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. വരികൾ ഒരുക്കുന്നത് വിവേക്. പി.വി കാർത്തിക്കാണ് ഛായാഗ്രഹണം.
‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെയാണ് അപ്പാനി രവി അപ്പാനി ശരത് മലയാള സിനിമയിൽ ശ്രദ്ധേയനായത്. തുടർന്ന് ലിംഗുസ്വാമി സംവിധാനം നിർവ്വഹിച്ച് വിശാൽ നായകനായ സണ്ടക്കോഴി – 2 ലൂടെ തമിഴ് ചലച്ചിത്ര രംഗത്തും അരങ്ങേറി. ഓട്ടോ ശങ്കര്‍ വെബ് സീരീസിന് ശേഷം തമിഴിൽ അപ്പാനി അഭിനയിക്കുന്ന ചിത്രമാണിത്. തമിഴ്‌നാടിനെ ഒരുകാലത്ത് കിടുകിടാ വിറപ്പിച്ച ഗുണ്ടാനേതാവായിരുന്ന ഗൗരി ശങ്കര്‍ എന്ന ഓട്ടോ ശങ്കറിന്‍റെ ജീവിതമായിരുന്നു സീ5ൽ സ്ട്രീം ചെയ്ത ഓട്ടോ ശങ്കര്‍ വെബ് സീരീസിൽ അപ്പാനി അവതരിപ്പിച്ചത്. ചുങ്കം കിട്ടിയ ആട്ടിൻകൂട്ടം, ചാരം, ബെര്‍നാര്‍ഡ്, മിയകുൽപ്പ, മിഷൻ സി തുടങ്ങി നിരവധി സിനിമകളാണ് അപ്പാനി ശരത്തിന്റേതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.