മോഹൻലാലിനെ കാണാൻ അപ്പാനി ശരത് എത്തി. തന്റെ പുതിയ ചിത്രമായ ‘കോണ്ടസ’ യുടെ ചർച്ചയ്‌ക്കായാണ് അപ്പാനി ശരത് മോഹൻലാലിനെ കാണാൻ ഒടിയന്റെ ലൊക്കേഷനിൽ എത്തിയത്. നവാഗതനായ സുദീപ് ഇ. എസ് ആണ് കൊണ്ടസയുടെ സംവിധാനം. അപ്പാനി ശരത് നായകനായി എത്തുന്ന ചിത്രത്തിന്റെ പ്രാരംഭ ഘട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ്. അതിനിടെ ആണ് ചിത്രത്തെ പറ്റി സംസാരിക്കുവാനും മോഹൻലാലിന്റെ ആശീർവാദങ്ങൾക്കുമായി ഒടിയന്റെ സെറ്റിൽ അപ്പാനി ശരത് എത്തിയത്.
ലാലേട്ടനെ ഒരിക്കൽ കൂടി കാണാനും അനുഗ്രഹവും ആശംസയും നേടാൻ കഴിഞ്ഞതും വലിയ ഭാഗ്യം ആയി കാണുന്നു എന്ന് കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ച് അപ്പാനി ശരത് പറയുകയുണ്ടായി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു ശരത് മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്. ഏതാണ്ട് മുഴുവൻ കഥാപാത്രങ്ങളെയും പുതുമുഖങ്ങൾ അവതരിപ്പിച്ച ചിത്രത്തിൽ അപ്പാനി രവി എന്ന വില്ലൻ കഥാപാത്രത്തെ ആണ് ശരത് അവതരിപ്പിച്ചത്. ചിത്രം വൻ വിജയം ആയതിന് ഒപ്പം അപ്പാനി രവിയും പ്രേക്ഷകർക്കിടയിൽ ഹിറ്റായി മാറി.
അങ്കമാലി ഡയറീസിന് ശേഷം സണ്ണി വെയിൻ നായകനായ പോക്കിരി സൈമൺ , കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകത്തിലൂടെ മോഹൻലാലിനോടൊപ്പവും അപ്പാനി ശരത് മലയാളികൾക്ക് മുന്നിലെത്തിയിരുന്നു
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.