ഈ മാസം 22 നു ആണ് ജിജോ ആന്റണി സംവിധാനം ചെയ്ത പോക്കിരി സൈമൺ തീയേറ്ററുകളിൽ എത്തുന്നത്. കടുത്ത വിജയ് ആരാധകൻ ആയ സൈമണിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ സണ്ണി വെയ്‌നിനു ഒപ്പം ശരത് കുമാർ, ജേക്കബ് ഗ്രിഗറി, സൈജു കുറുപ്പ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ദീപ എന്ന കഥാപാത്രമായി എത്തുന്ന പ്രയാഗ മാർട്ടിൻ ആണ് ഈ ചിത്രത്തിലെ നായിക. ചിത്രത്തിലെ വിജയ് സ്പെഷ്യൽ സോങ് ടീസറും സണ്ണി വെയ്‌നിന്റെ വിജയ് ആരാധകനായുള്ള പോസ്റ്ററുകളും എല്ലാം സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. അതുപോലെ തന്നെ വിജയിനെ അനുകരിച്ചു കൊണ്ടുള്ള പ്രയാഗയുടെ ഒരു ഫോട്ടോയും വൈറൽ ആയിരുന്നു.
ഇപ്പോൾ ഇതാ വീണ്ടും ഈ ചിത്രത്തിലെ ഒരു കഥാപാത്രം വിജയിനെ അനുകരിച്ചു നിൽക്കുന്ന ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗം ആവുകയാണ്
ശരത് കുമാർ അഥവാ നമ്മയുടെ പ്രീയപ്പെട്ട അപ്പാനി രവി ആണ് വിജയിനെ പോലെ ഫോട്ടോക്ക് പോസ് ചെയ്തു നിൽക്കുന്ന ഒരു സ്റ്റിൽ സോഷ്യൽ മീഡിയായിൽ വൈറൽ ആവുന്നത്. തെരി എന്ന അറ്റ്ലീ – വിജയ് ചിത്രത്തിൽ ബേബി നൈനികയെ വിജയ് തോളിൽ കയറ്റി ഇരുത്തിയിരിക്കുന്ന രംഗം ആണ് ശരത് കുമാർ ഒരു ബാലതാരത്തിനൊപ്പം അനുകരിച്ചിരിക്കുന്നതു. ഇത് പോക്കിരി സൈമൺ എന്ന ചിത്രത്തിലെ ഒരു രംഗമാണെന്നാണ് സൂചന.
ശ്രീവരി ഫിലിമ്സിന്റെ ബാനറിൽ കൃഷ്ണൻ സേതു കുമാർ നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് ഡോക്ടർ കെ അമ്പാടി ആണ്. അഞ്ചു കോടി രൂപയ്ക്കു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സണ്ണി വെയ്‌നിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവും ഏറ്റവും വലിയ റിലീസും ആയിരിക്കും.
അടിപൊളി ഗാനങ്ങളും കിടിലൻ ആക്ഷൻ രംഗങ്ങളും നിറഞ്ഞ ചിത്രമാണ് ഇതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് ഗോപി സുന്ദറാണ് ചിത്രത്തിന് ഈണം പകർന്നിരിക്കുന്നത്. പാപ്പിന്നു ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.