അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ പ്രശസ്തനായി മാറിയ നടൻ ആണ് ശരത് കുമാർ. ആ ചിത്രത്തിലെ അപ്പാനി രവി എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധ നേടിയതോടെ ആ കഥാപാത്രത്തിന്റെ പേരിലും അതുപോലെ അപ്പാനി ശരത് എന്ന പേരിലും ശരത് കുമാർ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെട്ടു തുടങ്ങി. അതിനു ശേഷം ഒട്ടേറെ മലയാള ചിത്രങ്ങളുടെ ഭാഗമായി അപ്പാനി ശരത് എന്ന നടൻ. ഇപ്പോഴിതാ തമിഴിലെ ഒരു വയ്യ വെബ് സീരിസിലും നായകൻ ആയി ശരത് അഭിനയിച്ചു കഴിഞ്ഞു. ഓട്ടോ ശങ്കർ എന്ന് പേരിട്ട ഈ വെബ് സീരിസിന്റെ ട്രൈലെർ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. അദ്ദേഹം തന്റെ കുടുംബവും കുട്ടിയുമായി എത്തിയപ്പോൾ ഉള്ള ചിത്രങ്ങൾ ആണ് ഞങ്ങൾ നിങ്ങള്ക്ക് മുന്നിൽ പങ്കു വെക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ ആണ് ശരത്തിനു കുട്ടി ജനിച്ചത്.
കേരളത്തെ പ്രളയം ബാധിച്ചപ്പോൾ ശരത്തിന്റെ ഗർഭിണിയായ ഭാര്യയും കുടുംബവും ചെങ്ങന്നൂർ ഉള്ള വീട്ടിൽ കുടുങ്ങി പോയിരുന്നു. ആ സമയത്തു ചെന്നൈയിൽ ഷൂട്ടിങ്ങിൽ ആയിരുന്ന അപ്പാനി ശരത് ഫേസ്ബുക് ലൈവ് വിഡിയോയിലൂടെ തന്റെ കുടുംബത്തെ രക്ഷിക്കാൻ അഭ്യർത്ഥിച്ചത് വൈറൽ ആയിരുന്നു. ഉടനെ റിലീസ് ചെയ്യാൻ പോകുന്ന ധ്യാൻ ശ്രീനിവാസൻ ചിത്രമായ സച്ചിനിലും അപ്പാനി ശരത് ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. വില്ലനായും നായകനായും സഹനടൻ ആയുമെല്ലാം മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് ശരത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.