അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത് കുമാറിനെ തേടി ഒട്ടേറെ സിനിമകളാണ് വന്നു കൊണ്ടിരിക്കുന്നത്. മോഹന്ലാലിനെ നായകനാക്കി ലാല് ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകമാണ് ശരത് കുമാറിന്റെ റിലീസിങ്ങിന് ഒരുങ്ങുന്ന ചിത്രം.
വെളിപാടിന്റെ പുസ്തകത്തെ കുറിച്ചും മോഹന്ലാലിനൊപ്പം അഭിനയിച്ചതിനെ കുറിച്ചും ശരത് കുമാര് മനോരമയ്ക്ക് നല്കിയ ഇന്റര്വ്യൂയില് പറഞ്ഞത് ഇങ്ങനെയായിരുന്നു.
“ലാലേട്ടന്റെ വലിയൊരു ആരാധകനാണ് ഞാന്. ജീവിതത്തില് എപ്പോഴെങ്കിലും നേരിട്ടു കാണണമെന്ന് ആഗ്രഹിച്ച അദ്ദേഹത്തിന്റെ കൂടെ മുഴുനീള വേഷം ചെയ്യാന് കഴിഞ്ഞത് സ്വപ്നം പോലെ തോന്നുന്നു.”
“ലാലേട്ടനൊപ്പം അഭിനയിക്കുന്നതിന്റെ തലേദിവസം ഭയങ്കര ടെന്ഷന് ആയിരുന്നു. അദ്ദേഹത്തെ കാണാന് പോകുന്നതിന് മുന്പ് രണ്ടു പ്രാവശ്യം കുളിച്ചു. അത് എന്തിനാണ് എന്ന് അറിയില്ല. ഒരു പ്രത്യേക ആരാധനയാണ് ലാലേട്ടനോട്”
ആഗസ്റ്റ് 31ന് ഓണം റിലീസായാണ് വെളിപാടിന്റെ പുസ്തകം തിയേറ്ററില് എത്തുന്നത്. മോഹന്ലാലിനെ നായകനാക്കി സൂപ്പര് ഹിറ്റ് സംവിധായകന് ലാല് ജോസ് ഒരുക്കുന്ന ആദ്യ ചിത്രമായതിനാല് ഏറെ പ്രതീക്ഷകളാണ് ചിത്രത്തെ കുറിച്ച്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.