മലയാള സിനിമയിൽ ഏറെ ശ്രദ്ധേയയായ യുവനടിയാണ് അപർണ ബാലമുരളി. 2013 ൽ യാത്ര തുടരുന്നു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് അപർണ. 2016 ൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രമാണ് കരിയറിൽ ഒരു വഴിത്തിരിവ് സൃഷ്ട്ടിച്ചത്. സൺഡേ ഹോളിഡേ, ബി.ടെക്ക്, അള്ള് രാമേന്ദ്രൻ തുടങ്ങിയ ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്‌തിരുന്നു. ജീത്തു ജോസഫ് ചിത്രമായ മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി എന്ന ചിത്രമാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സൂര്യ നായകനായി എത്തുന്ന സൂരറൈ പോട്രൂ എന്ന ചിത്രമാണ് അപർണ്ണയുടെ റിലീസിനായി ഒരുങ്ങുന്ന ചിത്രം. മലയാള മനോരമയുടെ അഭിമുഖത്തിൽ വസ്ത്ര സ്വാതന്ത്ര്യത്തെ കുറിച്ചു അപർണ്ണ പറഞ്ഞിരിക്കുന്ന വാക്കുകളാണ് ഇപ്പോൾ സ്മൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഏത് വസ്ത്രം ധരിക്കണം എന്നുള്ളത് ഓരോരുത്തരുടെ സ്വാതന്ത്ര്യം ആണെന്നും അതിൽ ഇടപ്പെടുവാൻ ആർക്കും തന്നെ അവകാശമില്ലയെന്ന് അപർണ ബാലമുരളി തുറന്ന് പറഞ്ഞിരിക്കുകയാണ്. ഓരോരുത്തരും അവർക്ക് കംഫർട്ടബിളായ വേഷം ധരിക്കുക ബാക്കിയുള്ളവർ അത് അംഗീകരിക്കാൻ പഠിക്കുക എന്ന് അപർണ്ണ സൂചിപ്പിക്കുകയുണ്ടായി. ഷോട്‌സ് ഇട്ടാൽ കാൽ കാണുമെങ്കിൽ സാരി ഉടുക്കുമ്പോളും കുറെ സംഭവങ്ങൾ കാണുന്നുണ്ടന്ന് താരം വ്യക്തമാക്കി. സാരിയുടുത്താൽ വയർ കാണില്ലേയെന്നും സാരി ഒരു പരമ്പരാഗത വസ്ത്രമാണെന്നും താരം വ്യക്തമാക്കി. ഇതു പോലുള്ള ക്യാംപെയ്നുകൾ എപ്പോഴും നല്ലതാണെന്നും നാം ചിന്തിക്കുന്നതിന് സമാനമായി ചിന്തിക്കുന്ന വ്യക്തികൾ ഉണ്ടെന്ന് അറിയുന്നത് ആശ്വാസകരമാണെന്നും അപർണ്ണ ചൂണ്ടിക്കാട്ടുകയുണ്ടായി. ഒരു സെലിബ്രിറ്റി ആയതുകൊണ്ട് അവരെക്കുറിച്ച് മോശം പറയാൻ ആർക്കും അവകാശമില്ലയെന്നും തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിലെ കമന്റുകൾ ലിമിറ്റ് ചെയ്ത് വെച്ചിരിക്കുകയാണെന്നും താരം വ്യക്തമാക്കി. ചുറ്റുമുള്ള നെഗറ്റീവിറ്റി ഒഴിവാക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും താരം കൂട്ടിച്ചേർത്തു.
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
This website uses cookies.