കടുവക്കു ശേഷം ഷാജി കൈലാസ്- പൃഥിവിരാജ് സുകുമാരൻ ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പ. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തു ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രത്തിൽ പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യർ, അന്ന ബെൻ എന്നിവർ അഭിനയിക്കുമെന്നായിരുന്നു വിവരം. എന്നാൽ ഇപ്പോഴിതാ ഈ ചിത്രത്തിൽ നിന്ന് മഞ്ജു വാര്യർ പിന്മാറിയെന്ന വാർത്തകളാണ് വരുന്നത്. തല അജിത് നായകനായ തമിഴ് ചിത്രത്തിൽ മഞ്ജു വാര്യരാണ് നായികാ വേഷം ചെയ്യുന്നത്. അതിന്റെ ഷൂട്ടിംഗ് ദിവസങ്ങളുമായി കാപ്പ ഷൂട്ടിംഗ് ഡേറ്റുകൾ ക്ലാഷ് ആയതോടെയാണ് കാപ്പയിൽ നിന്ന് മഞ്ജു വാര്യർ പിന്മാറിയത്. മഞ്ജുവിന് പകരം ഇനി ഈ ചിത്രത്തിൽ ദേശീയ അവാർഡ് ജേതാവ് കൂടിയായ അപർണ്ണ ബാലമുരളി അഭിനയിക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഈ ചിത്രത്തിലെ പൃഥ്വിരാജ് സുകുമാരന്റെ രണ്ടു ഗെറ്റപ്പിലുള്ള മാസ്സ് സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. കോട്ട മധു എന്ന കഥാപാത്രത്തിനാണ് പൃഥ്വിരാജ് ജീവൻ പകരുന്നത്.
തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന, ജി ആർ ഇന്ദുഗോപൻ രചിച്ച ശംഖുമുഖി എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കുന്നത്. മലയാളത്തിലെ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് വേണ്ടി, തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു അബ്രഹാമിനൊപ്പം ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവർ കൂടി നിർമ്മിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജോമോൻ ടി ജോൺ, എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദ് എന്നിവരാണ്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു, ഇന്ദ്രൻസ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് ഇന്ദുഗോപൻ തന്നെയാണ്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.