മലയാള സിനിമയുടെ ചോക്ലേറ്റ് ബോയ് എന്നറിയപ്പെടുന്ന വ്യക്തിയാണ് കുഞ്ചാക്കോ ബോബൻ. ആദ്യ ചിത്രം അനിയത്തിപ്രാവിലൂടെ തന്നെ ഇൻഡസ്ട്രി ഹിറ്റ് അടിച്ച ഏക മലയാള നടൻ എന്നും കൂടി അദ്ദേഹത്തെ വിശേഷിപ്പിക്കാം. കുഞ്ചാക്കോ ബോബന് മലയാള സിനിമയിൽ ഇപ്പോൾ സുവർണ്ണ കാലമാണ്, അവസാനമിറങ്ങിയ 3 ചിത്രങ്ങളും സൂപ്പർഹിറ്റുകളായിരുന്നു, ശിക്കാരി ശബു, കുട്ടനാടൻ മാർപാപ്പ, പഞ്ചവർണ്ണതത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ ശക്തമായ ഒരു തിരിച്ചു വരവാണ് അദ്ദേഹം നടത്തിയത്. താരത്തിന് ഇന്ന് കൈനിറയെ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ബിലാഹരി സംവിധാനം ചെയ്യുന്ന ‘അള്ള് രാമേന്ദ്രനാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രം. വർണ്യത്തിൽ ആശങ്ക, ഷാജഹാനും പരീക്കുട്ടിയും നിർമ്മിച്ച ആഷിഖ് ഉസ്മാനാണ് ‘അള്ള് രാമേന്ദ്രൻ’ നിർമ്മിക്കുന്നത്.
കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ രണ്ട് നായികമാരാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്, അപർണ്ണ ബാലമുരളിയും ചാന്ദിനിയുമാണ് കേന്ദ്ര കഥാപാത്രങ്ങളായിയെത്തുന്നത്. ബി. ടെക്, കാമുകി എന്നീ ചിത്രങ്ങളിലാണ് അപർണ്ണ അവസാനമായി അഭിനയിച്ചത്, എന്നാൽ ചാന്ദിനി ദുൽഖർ നായകനായിയെത്തിയ സി. ഐ. എ എന്ന ചിത്രത്തിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്. ചാന്ദിനിയുടെ ഒരു ശക്തമായ തിരിച്ചു വരവ് കൂടിയായിരിക്കും ‘അള്ള് രാമേന്ദ്രൻ’. പ്രേമത്തിലൂടെ ശ്രദ്ധേയനായ കൃഷ്ണ ശങ്കർ കുഞ്ചാക്കോ ബോബന്റെ കൂട്ടുകാരനായി ചിത്രത്തിൽ ഉടനീളം വേഷമിടുന്നുണ്ട്. ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത് ജിംഷി ഖാലിദാണ്. സംഗീതം ഒരുക്കുന്നത് ഷാൻ റഹ്മാനാണ്.
സൗമ്യ സദാനന്ദൻ സംവിധാനം ചെയ്യുന്ന ‘മംഗല്യം തന്തുനാനെനാ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് കുഞ്ചാക്കോ ബോബൻ, ‘തൊണ്ടിമുതൽ ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലെ നായിക നിമിഷ സജയനാണ് കുഞ്ചാക്കോ ബോബന്റെ നായികയായിയെത്തുന്നത്. ലാൽ ജോസ്, മാർത്താണ്ഡൻ എന്നിവർക്കും കുഞ്ചാക്കോ ബോബൻ ഡേറ്റ് നൽകിയിട്ടുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.