ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സത്യമാണെങ്കിൽ ചിയാൻ വിക്രം ഒരുപാട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. പണ്ട് മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങളിൽ സഹ നടൻ ആയും മറ്റും ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത വിക്രം ഇപ്പോൾ വീണ്ടും മലയാളത്തിലേക്ക് മടങ്ങിയെത്താൻ പോകുന്നത് അൻവർ റഷീദ് ഒരുക്കാൻ പോകുന്ന ഒരു പീരിയഡ് ചിത്രത്തിലൂടെ ആണെന്നാണ് സൂചന. 1970 കളിൽ മലപ്പുറത്തു നടക്കുന്ന ഒരു കഥ പറയുന്ന ഈ ചിത്രം രചിക്കുന്നത് ഉണ്ട എന്ന മമ്മൂട്ടി ചിത്രം രചിച്ച ഹർഷാദ് ആണ്. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ അനൗൻസ്മെന്റ് അധികം വൈകാതെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
ഫഹദ് ഫാസിലിനെ നായകനാക്കി ട്രാൻസ് എന്ന ചിത്രം ഒരുക്കുകയാണ് അൻവർ ഇപ്പോൾ. ഏകദേശം ഒന്നര വർഷമായി പ്രൊഡക്ഷനിൽ ഉള്ള ഈ ചിത്രം അടുത്ത വർഷം മാർച്ചിൽ റിലീസ് ചെയ്യാൻ ആണ് പ്ലാൻ ചെയ്യുന്നത്. തന്റെ കരിയറിൽ അൻവർ ചെയ്യുന്ന അഞ്ചാമത്തെ ഫീച്ചർ ഫിലിം ആണ് ട്രാൻസ്. ഇതിനു മുൻപ് അൻവർ ഒരുക്കിയ നാലു ചിത്രങ്ങളും വമ്പൻ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രങ്ങൾ ആണ്. 2 അന്തോളജി സിനിമകളിൽ ആയി 2 ഹൃസ്വ ചിത്രങ്ങളും അൻവർ റഷീദ് ഒരുക്കിയിട്ടുണ്ട്. അത് കൂടാതെ ബാംഗ്ലൂർ ഡേയ്സ്, പ്രേമം, പറവ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവും അൻവർ റഷീദ് ആയിരുന്നു.
ചിയാൻ വിക്രം ഇപ്പോൾ ചെയ്യുന്നത് രാജേഷ് എം സെൽവ ഒരുക്കുന്ന തമിഴ് ചിത്രമാണ്. കമല ഹാസൻ ട്രിഡന്റ് ആർട്സുമായി ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രം ഡോണ്ട് ബ്രെത് എന്ന ഹോളിവുഡ് ചിത്രത്തിന്റെ തമിഴ് റീമേക് ആണ്. ഇത് കൂടാതെ ആർ എസ് വിമൽ ഒരുക്കാൻ പോകുന്ന മഹാവീർ കർണ്ണ എന്ന ചിത്രത്തിലും വിക്രം ആണ് നായകൻ.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.