മലയാളത്തിലെ പ്രശസ്ത സംവിധായകനായ അൻവർ റഷീദിന്റെ പുതിയ പ്രൊജെക്ടുകളെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. രാജമാണിക്യം, ചോട്ടാ മുംബൈ , അണ്ണൻ തമ്പി, ഉസ്താദ് ഹോട്ടൽ, ട്രാൻസ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം അൻവർ റഷീദ് ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിൽ നായകനായി എത്തുന്നത് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണെന്ന സ്ഥിരീകരിക്കാത്ത വാർത്തകളാണ് ഇപ്പോൾ വരുന്നത്.
ചർച്ചകൾ പുരോഗമിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം തമിഴ് യുവതാരം ധ്രുവ് വിക്രമും വേഷമിടുമെന്നും വാർത്തകളുണ്ട്. തിരക്കഥ രചന പുരോഗമിക്കുന്ന ഈ ചിത്രം അതിന്റെ ചർച്ചകളിൽ ആണെന്നും ചിത്രത്തെ കുറിച്ചുള്ള അന്തിമ വിവരങ്ങൾ പങ്കു വെക്കാനുള്ള സ്റ്റേജിലേക്ക് എത്തിയിട്ടില്ല എന്നുമാണ് വിവരം.
ഒരേ സമയം നാല് പ്രൊജെക്ടുകളാണ് അൻവർ റഷീദ് പ്ലാൻ ചെയ്യുന്നതെന്നും, അഭിനേതാക്കളുടെ ഡേറ്റ് കിട്ടുന്നതിന് അനുസരിച്ച് ഇവയിൽ ഏത് വേണമെങ്കിലും ആദ്യം തുടങ്ങിയേക്കാമെന്നുമാണ് സൂചന. മോഹൻലാൽ കൂടാതെ, മമ്മൂട്ടി, ദുൽഖർ, ഫഹദ് ഫാസിൽ എന്നിവരെ വെച്ചും അൻവർ റഷീദ് ചിത്രങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടെന്നാണ് വാർത്തകൾ വരുന്നത്.
നിർമ്മാതാവ് കൂടിയായ അൻവർ റഷീദ്, അടുത്തിടെ ഫഹദ് ഫാസിലിനൊപ്പം ചേർന്ന് നിർമ്മിച്ച ആവേശം എന്ന ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയിരുന്നു. സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ എന്ന ചിത്രമാണ് അൻവർ റഷീദ് ഇപ്പോൾ നിർമ്മിക്കുന്നത്. നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ ആണ് ഇതിന്റെ സംവിധായകൻ.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.