[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

”ഒരു ലക്ഷം പോലീസുകാരുണ്ടെങ്കിൽ ഒരു ലക്ഷം പേർക്കും ഒരു ലക്ഷം സ്വഭാവം ആയിരിക്കും”; ‘അന്വേഷിപ്പിൻ കണ്ടെത്തും’ അന്വേഷകരുടെ കൂടി കഥയാണെന്ന് ടൊവിനോ

ടൊവിനോ തോമസ് – ഡാർവിൻ കുര്യാക്കോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9ന് റിലീസിനായി ഒരുങ്ങുകയാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ എസ്.ഐ ആനന്ദ് നാരായണൻ എന്ന പോലീസ് ഉദ്വേഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെ കുറിച്ച് ടൊവിനോ പറഞ്ഞിരിക്കുന്ന വാക്കുകള്‍ ഇപ്പോൾ വൈറലായിരിക്കുകയാണ്.

”ഒരു പോലീസ് വേഷം കിട്ടുമ്പോൾ ആദ്യം ആലോചിക്കുന്നത് ഇയാൾ എങ്ങനെയുള്ള മനുഷ്യനാണ് എന്നാണ്. അയാളുടെ പശ്ചാത്തലം എന്തായിരിക്കും എന്ന് നോക്കും. അതിനനുസരിച്ചായിരിക്കും ക്യാരക്ടർ ബിൽഡ് ചെയ്യുന്നത്. ഒരു ലക്ഷം പോലീസുകാരുണ്ടെങ്കിൽ ഒരു ലക്ഷം പേർക്കും ഒരു ലക്ഷം സ്വഭാവം ആയിരിക്കും. അതായിരിക്കും ആദ്യം നോക്കുന്നത്. അവരുടെ ക്യാരക്ടറിസ്റ്റിക്സ് എല്ലാം ഡിസ്കസ് ചെയ്യും. അതിന് ശേഷമായിരിക്കും ഇങ്ങനെയുള്ള സ്വഭാവമുള്ളയാള്‍ പോലീസായാൽ എന്തൊക്കെ ചെയ്യുമെന്ന് നോക്കുന്നത്. സ്ക്രിപ്റ്റിൽ തന്നെ ഭൂരിഭാഗം ഡീറ്റെയിൽ ആയി നമുക്ക് കിട്ടും. റൈറ്ററും ഡയറക്ടറുമൊക്കെയായി സംസാരിച്ച് ഒരു ഐഡിയ ഉണ്ടാക്കും. ഷൂട്ടിന് തലേന്ന് കുറേനേരം ഞങ്ങൾ സംസാരിച്ചിരിക്കും. ഒരു പോലീസുകാരൻ ഞങ്ങളെ സഹായിക്കാനായുണ്ടായിരുന്നു. അദ്ദേഹം എസ്ഐ ആണ്. കൂടാതെ ഒരു ആക്ടിങ് ട്രെയിനറുമായും വീഡിയോ കോളിൽ കൺസൾട്ട് ചെയ്യും. അങ്ങനെയൊരു മനുഷ്യന്‍റെ മാനസിക വ്യാപാരങ്ങള്‍ എന്തൊക്കെയാണെന്നും പോലീസായാൽ അതൊക്കെ മാറുമോ എന്നൊക്കെ നോക്കും. അയാളുടെ ബോഡി ലാഗ്വേജ് എങ്ങനെ വേണം എന്നൊക്കെ നോക്കാറുണ്ട്”, തിയേറ്റർ ഓഫ് ഡ്രീംസിന്‍റെ മീറ്റ് ദി ക്രൂ ഇന്‍ർവ്യൂവിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ടൊവിനോ ഇത് പറഞ്ഞത്. ടൊവിനോയെ കൂടാതെ ഡോൾവിൻ കുര്യാക്കോസ്, ഡാർവിൻ കുര്യാക്കോസ്, കോട്ടയം നസീർ, ജിനു വി എബ്രഹാം, സൈജു ശ്രീധർ തുടങ്ങിയവരും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.

ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’എന്ന പ്രത്യേകതയുമുണ്ട്.

വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസിലാണ് സിനിമയുടെ അവതരണം എന്നാണ് ട്രെയിലർ കാണുമ്പോൾ മനസ്സിലാക്കാനാകുന്നത്. 2 മില്യൺ കാഴ്ചക്കാരിലേറെ നേടി ട്രെയിലർ തരംഗമായിരിക്കുകയാണ്. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ്, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.

തൊണ്ണൂറുകളിലാണ് സിനിമയുടെ കഥ നടക്കുന്നത്. സിനിമയുടെ ചിത്രീകരണം കട്ടപ്പന, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമായാണ് പൂർത്തിയായത്. മലയാള സിനിമയിൽ അധികം കണ്ടുപരിചയിച്ചിട്ടില്ലാത്ത ഇടങ്ങളിലാണ് സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ഷൂട്ട് ചെയ്തിട്ടുള്ളതെന്ന പ്രത്യേകതയുമായാണ് ചിത്രമെത്തുന്നത്.

സിനിമയുടെ സംഗീതമൊരുക്കുന്നത് തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ്. ഛായാഗ്രഹണം ‘തങ്കം’ സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ്: സൈജു ശ്രീധർ, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പി ആർ ഒ: ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്

webdesk

Recent Posts

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം “വള” ഇന്ന് മുതൽ

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' ഇന്നു മുതൽ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. കേരളത്തിൽ ദുൽഖർ…

6 hours ago

4കെ അൾട്ര എച്ച്.ഡി, ഡോൾബി അറ്റ്‍മോസ് സാങ്കേതിക മികവോടെ അഞ്ചലിൽ മാജിക് ഫ്രെയിംസ് സിനിമാസിന്‍റെ അർച്ചന തിയേറ്റർ‍ ഉദ്ഘാടനം ചെയ്തു

കൊല്ലം അഞ്ചൽ സ്വദേശികള്‍ക്കിനി നവീന സാങ്കേതിക തികവോടെ ഏറ്റവും പുതിയ സിനിമകൾ ആസ്വദിക്കാം. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറിയും…

7 hours ago

ധ്യാൻ ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വള’യുടെ സംഭവബഹുലമായ ട്രെയിലർ പുറത്ത്, ചിത്രം സെപ്റ്റംബർ 19ന് തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…

6 days ago

നവ്യ നായരും സൗബിനും പോലീസ് വേഷത്തിൽ. “പാതിരാത്രി” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…

1 week ago

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ തമിനാട്ടിലെത്തിക്കുന്നത് എ ജി എസ് സിനിമാസ്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…

1 week ago

‘ആശാൻ’ : സിനിമയ്ക്കുള്ളിലെ സിനിമയുമായി ജോൺപോള്‍ ജോര്‍ജ്ജ്

സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…

2 weeks ago

This website uses cookies.