മലയാള സിനിമയിലെ പ്രശസ്ത നടിമാരിലൊരാളാണ് അനുശ്രീ. ലാൽ ജോസ് ചിത്രമായ ഡയമണ്ട് നെക്ക്ലേസിലൂടെ അരങ്ങേറ്റം കുറിച്ച ഈ നടി പിന്നീട് ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തു. നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ട അനുശ്രീ മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ച ഒരു നായികാ നടിയാണ്. ഇപ്പോഴും കൈ നിറയെ ചിത്രങ്ങളുള്ള അനുശ്രീ സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി നിൽക്കുന്ന നടി കൂടിയാണ്. സോഷ്യൽ മീഡിയയിൽ അനുശ്രീ ഇടുന്ന പോസ്റ്റുകൾക്കും അതുപോലെ അനുശ്രീ പല കമന്റുകൾക്ക് നൽകുന്ന മറുപടികൾക്കും വലിയ പ്രചാരം ലഭിക്കാറുണ്ട്. ഈ കഴിഞ്ഞ ലോക്ക് ഡൌൺ ദിനങ്ങളിൽ അനുശ്രീ പതിവിലും കൂടുതൽ സജീവമായിരുന്നു സോഷ്യൽ മീഡിയയിൽ. പുതിയ ഗെറ്റപ്പിലുള്ള തന്റെ ചിത്രങ്ങൾ ഈ കഴിഞ്ഞ മാസങ്ങളിലാണ് അനുശ്രീ കൂടുതലായും പങ്കു വെച്ചത്. ഇപ്പോഴിതാ അനുശ്രീ പങ്കു വെച്ച തന്റെ ഒരു പുതിയ ചിത്രത്തിന് ഒരാൾ നൽകിയ കമന്റും അതിനു അനുശ്രീ കൊടുത്ത മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.
അനുശ്രീ തന്റെ മോഡേൺ ഗെറ്റപ്പിലുള്ള പുതിയ ഗ്ലാമറസ് ഫോട്ടോയാണ് ഇൻസ്റാഗ്രാമിലൂടെ പങ്കു വെച്ചത്. എന്നാൽ അതിൽ ഒരാൾ കമന്റ് ചെയ്തത് സിനിമയിൽ അവസരം കുറഞ്ഞപ്പോൾ ആണോ നടി ഡ്രെസ്സിന്റെ അളവ് കുറച്ചതു എന്നാണ്. അതിനു മറുപടിയായി അനുശ്രീ പറഞ്ഞത് കഷ്ടം എന്ന് മാത്രം. എന്നാൽ ആ കമന്റ് ഇട്ടയാളെ വിമർശിച്ചു കൊണ്ട് ഒട്ടേറെ ആരാധകർ അനുശ്രീക്ക് പിന്തുണയുമായി വരുന്നുണ്ട്. ഇതുപോലെ നേരത്തെയും അനുശ്രീ ഇട്ട ഫോട്ടോകൾക്ക് മോശം കമന്റുമായി പലരും വരികയും അവർക്കു നടി ചുട്ട മറുപടി കൊടുക്കുകയും ചെയ്തിട്ടുണ്ട്.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
This website uses cookies.