ഇന്ന് ഭാരതം എഴുപതാമത്തെ റിപ്പബ്ലിക്ക് ഡേ ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി എല്ലാ വർഷത്തെയും പോലെ ഡൽഹിയിൽ റിപ്പബ്ലിക്ക് ദിന പരേഡ് നടക്കുകയാണ്. ഇന്ത്യൻ ആർമി, നേവി, എയർ ഫോഴ്സ് എന്നിവയും അതുപോലെ എൻ സി സി യിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട കേഡറ്റുകളും അവിടെ നടക്കുന്ന റിപബ്ലിക് ദിന പരേഡിൽ മാർച്ച് പാസ്ററ് നടത്തി. ഇന്ന് അവിടെ പരേഡ് നടത്തിയ ഓരോ എൻ സി സി കേഡറ്റുകൾക്കും ആശംസകൾ നേർന്നു കൊണ്ടെത്തിയിരിക്കുകയാണ് പ്രശസ്ത നടി അനുശ്രീ. പണ്ട് എൻ സി സി കേഡറ്റ് ആയിരുന്ന അനുശ്രീ ഡൽഹിയിൽ റിപ്പബ്ലിക്ക് ദിന പരേഡിന്റെ ഭാഗമായിട്ടുണ്ട്. അനുശ്രീയുടെ വാക്കുകൾ ഇങ്ങനെ, ഇന്ന് ഡൽഹിയിലെ തണുപ്പിൽ പരേഡ് ചെയ്യുന്ന ഓരോ NCC Cadet നും ആശംസകൾ നേരുന്നു. 12 വർഷം മുന്നേയുള്ള ഇതേ ദിവസം ആ തണുപ്പിൽ ഇതേ exitement ഓടെ Army Wing ൽ പരേഡ് ചെയ്യാൻ ഞാനും ഉണ്ടായിരുന്നു.
ഈ വാക്കുകൾക്കൊപ്പം അന്നത്തെ തന്റെ ഫോട്ടോയും അനുശ്രീ ഇൻസ്റ്റാഗ്രാം വഴി പങ്കു വെച്ചിട്ടുണ്ട്. ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നായികാ നടിമാരിലൊരാളാണ് അനുശ്രീ. അവസാനം റിലീസ് ചെയ്ത പ്രതി പൂവൻ കോഴി എന്ന റോഷൻ ആൻഡ്രൂസ്- മഞ്ജു വാര്യർ ചിത്രത്തിലെ അനുശ്രീയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പുതിയ വർഷവും ഒട്ടേറെ ചിത്രങ്ങളാണ് അനുശ്രീ നായികാ വേഷം ചെയ്തു ഒരുങ്ങുന്നത്. എല്ലാത്തരം വേഷങ്ങളും ചെയ്യാനുള്ള കഴിവാണ് ഈ നടിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നതു. ലാൽ ജോസ് ചിത്രമായ ഡയമണ്ട് നെക്ക്ലേസിലെ പ്രകടനമാണ് അനുശ്രീയെ മലയാള സിനിമാ പ്രേമികളുടെ പ്രീയപ്പെട്ട നടിയാക്കിയത്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് തുടങ്ങി മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള നടിയാണ് അനുശ്രീ.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.