എൻറെ ഹൃദയത്തിൻറെ വടക്ക് കിഴക്കേ അറ്റത്ത് എന്ന ഷോർട്ട് ഫിലിംലൂടെ തന്നെ യുവാക്കൾക്ക് പ്രിയങ്കരനായ നടനാണ് ബിപിൻ മത്തായി. ഷോർട്ട് ഫിലിം വലിയ ഹിറ്റായത്തിനൊപ്പം ബിപിനും ശ്രദ്ധിക്കപ്പെട്ടു. ബിപിൻ മത്തായി ആദ്യമായി നായക വേഷത്തിലെത്തുന്നചിത്രമാണ് ഓറഞ്ച് വാലി. ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. യുവ താരനിര അണിനിരക്കുന്ന ചിത്രത്തിൽ അമ്പതോളം പുതുമുഖങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. ദിപുൽ, ബൈജു ബാല, മോഹൻ ഒല്ലൂർ വന്ദിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് വേഷങ്ങൾ അവതരിപ്പിക്കുന്നത്. പ്രണയത്തിനും പ്രതികാരത്തിനും വിപ്ലവത്തിനു ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മൂന്നാറിൽ സംഭവിക്കുന്ന ഒരു നക്സലൈറ്റ് വിഷയമാണ് ചിത്രത്തിന്റെ കഥയ്ക്ക് ആസ്പദം. വിപ്ലവത്തിന്റെ കൂടി കഥപറയുന്ന ചിത്രം ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങൾ കൊണ്ട് കൂടി സമ്പന്നമാണ്. വനവും മറ്റും ഏറെ പ്രയാസപ്പെട്ടാണ് ചിത്രത്തിനായി ഷൂട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന് പിന്തുണയുമായി ഇപ്പോൾ എത്തിയിരിക്കുന്നത് മലയാളികളുടെ പ്രിയനടിയാണ്.
യുവതാരങ്ങളിൽ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട അനുശ്രീയാണ് ചിത്രത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.ചിത്രത്തിന്റെ ട്രൈലർ നാളെ വൈകീട്ട് 7ന് അനുശ്രീ പുറത്തിറക്കും. ചിത്രത്തിന് എല്ലാവിധ ആശംസകളും അറിയിച്ച അനുശ്രീ ചിത്രം വലിയ വിജയമാകട്ടെ എന്നും പറഞ്ഞു. 50ൽ പരം താരങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രത്തിന്റെ സംവിധാനം ആർ. കെ. ഡ്രീം വെസ്റ്റ് ആണ്. മലയാള സിനിമയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ക്യാമറാമാൻ എന്നു വിശേഷിപ്പിക്കാവുന്ന നിതിൻ കെ. രാജാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. റോമൻസും വിപ്ലവവും നിറഞ്ഞ ഈ ഹൈ വോൾട്ടേജ് ചിത്രം ഉടൻ തന്നെ ആവേശം വിതറാൻ തീയറ്ററുകളിലേക്ക് എത്തും.
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
This website uses cookies.