ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നായികയാണ് അനുശ്രീ. കൈനിറയെ ചിത്രങ്ങളുള്ള താരത്തിന്റെ റിലീസിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമാണ് പ്രതി പൂവൻ കോഴി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യരോടൊപ്പം ഒരു പ്രധാനപ്പെട്ട വേഷം താരം കൈകാര്യം ചെയ്യുന്നുണ്ട്. ഡിസംബർ 20 ന് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തും. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഓൺലുക്കേഴ്‌സ് മീഡിയ നടത്തിയ അഭിമുഖത്തിൽ അനുശ്രീയ്ക്ക് അടുത്ത ജന്മത്തിൽ ജ്യോതികയായി ജനിച്ചാൽ മതിയെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്.
തമിഴ് നടൻ സൂര്യയുടെ കടുത്ത ആരാധികയാണ് അനുശ്രീ. സൂര്യയെ കുറിച്ചു അനുശ്രീ പരാമര്ശിക്കാത്ത അഭിമുഖങ്ങൾ ഇല്ല എന്നതാണ് സത്യം. സൂര്യയുടെ നായികയായി അഭിനയിക്കണം എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് താരം പറയുകയുണ്ടായി. അതുപോലെ തന്നെ അടുത്ത ജന്മത്തിൽ ജ്യോതികയായി ജനിക്കണം എന്നതും മറ്റൊരു ആഗ്രഹമാണെന്ന് താരം സൂചിപ്പിക്കുകയുണ്ടായി. അടുത്ത ജന്മത്തിൽ ജ്യോതികയാകുമ്പോൾ സൂര്യ തന്നെ വിവാഹം കഴിക്കണം എന്ന കണ്ടീഷനും താരം മുന്നോട്ട് വച്ചിരിക്കുകയാണ്. സൂര്യ വേറെയൊരു പെണ്ണിനെ അടുത്ത ജന്മത്തിൽ വിവാഹം കഴിക്കുകയാണെങ്കിൽ ജ്യോതികയായി ജനിക്കുന്നതിലും കാര്യമില്ല എന്നും അനുശ്രീ കൂട്ടിച്ചേർത്തു. സൂര്യയുടെ ഇത്രെയും കടുത്ത ആരാധികയായ ഒരു സെലിബ്രിറ്റി ഒരുപക്ഷേ സൗത്ത് ഇന്ത്യയിൽ തന്നെയുണ്ടാവില്ല എന്ന കാര്യത്തിൽ തീർച്ച.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.