[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

‘ലാൽ സാർ അങ്ങ് ഒരു അവസരം തന്നില്ലാരുന്നെങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആകില്ലാരുന്നു’; നന്ദിപറഞ്ഞു അനുശ്രി

മലയാളത്തിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച നടിമാരിലൊരാളാണ് അനുശ്രീ. വളരെ വ്യത്യസ്തമായ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അനുശ്രീ നായികാ പ്രധാന്യമുള്ള ചിത്രങ്ങളിലും സ്ഥിരം സാന്നിധ്യമാണ്. മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നിവർക്കൊപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഈ നടി ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ക്ലെസ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികാ വേഷം ചെയ്തു കൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്. 2012 മെയ് നാലിനായിരുന്നു ഡയമണ്ട് നെക്ക്‌ലേസ് റിലീസ് ആയത്. ഇപ്പോൾ ആ ചിത്രം റിലീസ് ചെയ്തു എട്ടു വർഷം കഴിയുമ്പോൾ അനുശ്രീ തന്റെ ഫേസ്ബുക് പേജിൽ സംവിധായകൻ ലാൽ ജോസിന് നന്ദി പറഞ്ഞു കൊണ്ടിട്ട ഫേസ്ബുക് പോസ്റ്റാണ് ഏവരുടെയും ശ്രദ്ധ നേടുന്നത്.

തന്റെ ഫേസ്ബുക് പോസ്റ്റിൽ അനുശ്രീ കുറിച്ച വാക്കുകൾ ഇപ്രകാരം “ലാൽ ജോസ് എന്ന സംവിധായകനിലൂടെ, എന്റെ ലാൽ സാർ എനിക്ക് നൽകിയ അവസരത്തിലൂടെ, സിനിമ എന്ന മായാലോകത്തിലേക്കു ഞാൻ വന്നിട്ടു 8വർഷം. എന്റെ ആദ്യ സിനിമ റിലീസ് ആയതു 8വർഷം മുന്നേ ഉള്ള ഈ ദിവസം ആണ്‌ ലൊക്കേഷനിലേക്ക് ഞാൻ ആദ്യം ചെന്ന നിമിഷം,എന്റെ ആദ്യത്തെ ഷൂട്ടിംഗ് നിമിഷം,ആദ്യമായി ഡബ്ബിങ് ചെയ്തത്, തീയേറ്ററിൽ എന്നെ ഞാൻ ആദ്യമായി കണ്ടത് എല്ല്ലാം എല്ലാം എല്ലാം ഇപ്പഴും മനസ്സിൽ ഉണ്ട്. എല്ലാവരോടും ഒരുപാട് നന്ദി. എന്നെ സ്നേഹിച്ചതിനും സപ്പോർട്ട് തന്നതിനും പ്രത്യേകിച്ച് ലാൽസാറിനോട്, ലാൽ സാർ അങ്ങ് ഒരു അവസരം തന്നില്ലാരുന്നു എങ്കിൽ  ഞാൻ ഇങ്ങനെ ഒന്നും ആകില്ലാരുന്നു. ഒരുപാടു ഒരുപാടു നന്ദി അങ്ങയോടാണ്! thanku so much sir Luv u.”

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.