മലയാളത്തിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച നടിമാരിലൊരാളാണ് അനുശ്രീ. വളരെ വ്യത്യസ്തമായ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അനുശ്രീ നായികാ പ്രധാന്യമുള്ള ചിത്രങ്ങളിലും സ്ഥിരം സാന്നിധ്യമാണ്. മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നിവർക്കൊപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഈ നടി ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ക്ലെസ് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികാ വേഷം ചെയ്തു കൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്. 2012 മെയ് നാലിനായിരുന്നു ഡയമണ്ട് നെക്ക്‌ലേസ് റിലീസ് ആയത്. ഇപ്പോൾ ആ ചിത്രം റിലീസ് ചെയ്തു എട്ടു വർഷം കഴിയുമ്പോൾ അനുശ്രീ തന്റെ ഫേസ്ബുക് പേജിൽ സംവിധായകൻ ലാൽ ജോസിന് നന്ദി പറഞ്ഞു കൊണ്ടിട്ട ഫേസ്ബുക് പോസ്റ്റാണ് ഏവരുടെയും ശ്രദ്ധ നേടുന്നത്.
തന്റെ ഫേസ്ബുക് പോസ്റ്റിൽ അനുശ്രീ കുറിച്ച വാക്കുകൾ ഇപ്രകാരം “ലാൽ ജോസ് എന്ന സംവിധായകനിലൂടെ, എന്റെ ലാൽ സാർ എനിക്ക് നൽകിയ അവസരത്തിലൂടെ, സിനിമ എന്ന മായാലോകത്തിലേക്കു ഞാൻ വന്നിട്ടു 8വർഷം. എന്റെ ആദ്യ സിനിമ റിലീസ് ആയതു 8വർഷം മുന്നേ ഉള്ള ഈ ദിവസം ആണ് ലൊക്കേഷനിലേക്ക് ഞാൻ ആദ്യം ചെന്ന നിമിഷം,എന്റെ ആദ്യത്തെ ഷൂട്ടിംഗ് നിമിഷം,ആദ്യമായി ഡബ്ബിങ് ചെയ്തത്, തീയേറ്ററിൽ എന്നെ ഞാൻ ആദ്യമായി കണ്ടത് എല്ല്ലാം എല്ലാം എല്ലാം ഇപ്പഴും മനസ്സിൽ ഉണ്ട്. എല്ലാവരോടും ഒരുപാട് നന്ദി. എന്നെ സ്നേഹിച്ചതിനും സപ്പോർട്ട് തന്നതിനും പ്രത്യേകിച്ച് ലാൽസാറിനോട്, ലാൽ സാർ അങ്ങ് ഒരു അവസരം തന്നില്ലാരുന്നു എങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആകില്ലാരുന്നു. ഒരുപാടു ഒരുപാടു നന്ദി അങ്ങയോടാണ്! thanku so much sir Luv u.”
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
This website uses cookies.