മലയാള സിനിമയിൽ ചുരുങ്ങിയ കാലങ്ങൾകൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കിയ നടിയാണ് അനുശ്രീ. ഒരു നടി എന്നതിലുപരി സാമൂഹിക പ്രതിബദ്ധതയുള്ള നടി കൂടിയാണ് അനുശ്രീ. നടിയുടെ ഒരു പ്രവർത്തിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. വർഷങ്ങളായി അനുശ്രീയുടെ മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിക്കുന്ന വ്യക്തിയാണ് പിങ്കി വിശാൽ. പിങ്കി വിശാലിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അടുത്തിടെ സംഭവിക്കുകയായിരുന്നു. പിങ്കി വിശാൽ പൂർണമായി ഒരു സ്ത്രീയായി മാറിയിരിക്കുകയാണ്. സർജറി കഴിഞ്ഞു 8 ദിവസം ഒരു കൂടപ്പിറപ്പിനെ പോലെ രാത്രിയും പകലും തന്നെ നോക്കിയിരുന്നത് അനുശ്രീ ആണെന്ന് പിങ്കി വിശാൽ വെളിപ്പെടുത്തിയിരിക്കുകയാണ്.
പിങ്കി വിശാലിന്റെ കുറിപ്പിന്റെ പൂർണരൂപം : –
എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം മാർച്ച് 9 ന് സാധിച്ചു. ഞാൻ പൂർണ്ണമായി സ്ത്രീയായി മാറി. എനിക്ക് ആദ്യമായും അവസാനമായും നന്ദിയോട് കൂടി ഓർക്കുന്ന മുഖം നിങ്ങളുടെയൊക്കെ അനുശ്രീ ആയ എൻ്റെ അനുകുട്ടി. എന്നെ മാർച്ച് 8 ന് Renai medcity Hospital Admit ചെയ്യുമ്പോൾ മുതൽ എൻ്റെയൊപ്പം കൂടെ അനുകുട്ടി ഉണ്ടായി.സർജ്ജറി കഴിഞ്ഞു 8 ദിവസം ഒരു കൂടപ്പിറപ്പിനെ നോക്കുന്നതുപോലെ എന്നെ നോക്കി രാത്രിയും പകലും. എനിക്ക് വേണ്ടി പത്തനാപുരത്ത് നിന്ന് 8 ദിവസം കൊച്ചിയിൽ Hospitalil വന്നു നിന്നു. ഹോസ്പിറ്റലിലെ Doctors നും Nurse മാർക്കും എല്ലാവർക്കും അതിശയം ആയിരുന്നു ഇത്ര വലിയ ആർട്ടിസ്റ്റ് വന്ന് മേയ്ക്കപ്പ് ആർട്ടിസ്റ്റ് നോക്കുന്നത്. എനിക്ക് തോന്നുന്നു ഈ ലോകത്ത് വലിയ ഭാഗ്യമാണ് എനിക്ക് കിട്ടിയത് അനുകുട്ടിയെ.തീർത്താൽ തീരാത്ത കടപ്പാടും സ്നേഹവും എനിക്ക് അനുകുട്ടിയോട് ഉള്ളത്. അത് വാക്കുകളിൽ ഒരുങ്ങുന്നതല്ല എങ്കിലും പറയാതെ വയ്യ ഒരു പാട് സ്നേഹും നന്ദിയും പ്രാർത്ഥനയും ഉണ്ടാവും.
കൊക്കെയ്ന്‍ കേസില്‍ പ്രശസ്ത മലയാള സിനിമാ താരം ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍. ഷൈൻ ടോം ചാക്കോ ഉള്‍പ്പെടെയുള്ള കേസിലെ…
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തില്‍ നയൻതാര ജോയിൻ ചെയ്തു. 9 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ…
കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച 'നാരായണീന്റെ മൂന്നാണ്മക്കൾ' ഗംഭീര…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ ഒരുക്കിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥ ഫെബ്രുവരി ഏഴിന് ആണ് റീ റീലിസിനു…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്.…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
This website uses cookies.