തെലുങ്കിലെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെട്ടിരുന്ന അനുഷ്ക ഷെട്ടി നവംബർ ഏഴിനാണ് തന്റെ ജന്മദിനം ആഘോഷിച്ചത്. ഇപ്പോഴിതാ മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന താരത്തിന്റെ, കത്തനാർ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒരു മോഷൻ പോസ്റ്ററിന്റെ രൂപത്തിൽ ഒരുക്കിയ വീഡിയോയിൽ അനുഷ്‌കയ്ക്ക് ജന്മദിന ആശംസകളും നേരുന്നുണ്ട്.
സെക്കന്റുകള്‍ മാത്രം ദൈർഘ്യമുള്ള വീഡിയോയില്‍ നിള എന്ന അനുഷ്ക കഥാപാത്രത്തിന്റെ പേരും അവതരിപ്പിച്ചു. പല നിറങ്ങളിലുള്ള നൂലൂകള്‍ കൊണ്ട് കഥാപാത്രത്തിന്റെ രൂപം നെയ്‌തെടുക്കുന്ന രീതിയിലാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ജയസൂര്യയുടെ ‘കത്തനാര്‍ – ദി വൈല്‍ഡ് സോഴ്‌സറര്‍’ എന്ന ചിത്രം കടമറ്റത്തു കത്തനാരുടെ ജീവിതത്തിൽ നടന്ന കഥകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഒരുക്കുന്നത്.
രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം അടുത്ത വർഷം റിലീസ് ചെയ്യും. അനുഷ്‌ക ഷെട്ടിക്കും ജയസൂര്യക്കുമൊപ്പം തമിഴ് നടനും സംവിധായകനുമായ പ്രഭുദേവയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയന്‍, ഇറ്റാലിയന്‍, റഷ്യന്‍, ഇന്‍ഡോനേഷ്യന്‍, ജാപ്പനീസ്, ജര്‍മന്‍ തുടങ്ങി 17 ഓളം ഭാഷകളിൽ ഒരുക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിർമ്മിക്കുന്നത്.
ആർ രാമാനന്ദ് രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് നീൽ ഡി കുഞ്ഞ ആണ്. രാഹുൽ സുബ്രമണ്യം സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കുന്ന ഈ ചിത്രത്തിന്റെ വിർച്വൽ പ്രൊഡക്ഷൻ ഹെഡ് ആയി ജോലി ചെയ്യുന്നത് സെന്തിൽ നാഥൻ ആണ്.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.