കഥാപാത്രത്തിന് വേണ്ടി എത്ര ത്യാഗം സഹിക്കാനും തെന്നിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായ അനുഷ്‌ക ഷെട്ടിക്ക് മടിയില്ല. ഇപ്പോൾ ആരാധകരെ അമ്പരിപ്പിച്ച് പുതിയ ലുക്കിലുള്ള അനുഷ്‌കയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. പുതിയ ലുക്കിലുള്ള ചിത്രം താരം തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. കറുത്ത വസ്ത്രമണിഞ്ഞ് മുടി ബോബ് ചെയ്ത് തറയിൽ അനുഷ്ക ഇരിക്കുന്നതാണ് ചിത്രം. ”മാജിക്കിലൂടെ സ്വപ്നം യാഥാർഥ്യമാകില്ല. അതിന് നിശ്ചയദാർഢ്യവും കഠിനാധ്വാനവും വേണ”മെന്നും അനുഷ്ക ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
അനുഷ്‌കയുടെ വ്യത്യസ്തമായ ഈ ലുക്ക് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തംരഗമായി കഴിഞ്ഞു. താരത്തിന്റെ വാക്കുകൾ ഏറെ പ്രചോദനമാണെന്നും കഠിനാധ്വാനത്തെ പ്രശംസിക്കുന്നുവെന്നുമാണ് ആരാധകർ പറയുന്നത്. രാം ഗോപാൽ വർമ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് വേണ്ടിയാണ് ഈ മേക്കോവറെന്നാണ് സൂചന.
നാഗാര്‍ജുനയാണ് ഈ സിനിമയിൽ നായകനായി എത്തുന്നത്. മുൻപ് ‘ബാഗ്മതി’ എന്ന ചിത്രത്തിലെ അനുഷ്‌കയുടെ ലുക്കും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ ലുക്ക് പുറത്ത്വി ട്ടിരിക്കുന്നത്.
കഥാപാത്രത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറുള്ള അനുഷ്‌കയുടെ അര്‍പ്പണ ബോധം വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാകുകയാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.