ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കത്തനാറിന്റെ ചിത്രീകരണം തുടങ്ങി കഴിഞ്ഞു. മലയാളത്തിലെ തന്നെ ഏറ്റവും ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിൽ ആധുനികമായ സാങ്കേതികവിദ്യകളും മികവുറ്റ അണിയറ പ്രവർത്തകരും ഒരുമിക്കുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. കരുത്തുറ്റ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് തെന്നിന്ത്യയുടെ പ്രിയങ്കരിയായ നടി അനുഷ്ക ഷെട്ടി ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് വാർത്തകൾ വരുന്നത്. ചരിത്ര പരമായ കഥകൾ ആയതുകൊണ്ട് തന്നെ അനുഷ്ക ഷെട്ടി ചിത്രത്തിലേക്ക് വന്നാൽ കൂടുതൽ മനോഹരമായിരിക്കുമെന്നു ആരാധകരും ചൂണ്ടിക്കാണിക്കുന്നുണ്ട്. തെന്നിന്ത്യൻ ചിത്രങ്ങളുടെ ഭാഗമായ അനുഷ്കയ്ക്ക് മലയാളത്തിലും ഒരുപിടി ആരാധകർ ഉണ്ട്..
ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് കത്തനാർ നിർമിക്കുന്നത്. ഫിലിപ്സ് ആൻഡ് മങ്കിപ്പെൻ, ഹോം എന്നീ ചിത്രങ്ങൾക്ക് ശേഷം റോജിൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായതിനാൽ പ്രേക്ഷക പ്രതീക്ഷ ഉയരുന്നുണ്ട്. നിലവിൽ. 200 ദിവസത്തെ ഷൂട്ടിംഗ് ഷെഡ്യൂൾ ആണ് ചിത്രത്തിനായി പ്ലാൻ ചെയ്തിരിക്കുന്നത്. കൂടാതെ മൂന്നുവർഷത്തോളം പ്രീപ്രൊഡക്ഷൻ വർക്കുകളും നടത്തിവരികയായിരുന്നു.
ജയസൂര്യ ചിത്രത്തിനുവേണ്ടി നടത്തിയ മെക്കോവറും ശ്രദ്ധ നേടിയിരുന്നു. കത്തനാരുടെ വേഷത്തിൽ ജയസൂര്യ എത്തുന്നതും പ്രേക്ഷകർ ആകാംക്ഷയോട് കൂടി കാത്തിരിക്കുകയാണ്.ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ത്രീഡി ദൃശ്യ വിസ്മയത്തിലൂടെ നിർമ്മിച്ച ഈ ചിത്രത്തിൽ ആധുനിക സാങ്കേതിക ടെക്നിക്കുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളികൾക്ക് പുതിയൊരു ദൃശ്യ ആവിഷ്കാരമായിരിക്കും ചിത്രം സമ്മാനിക്കുകയെന്ന് നിർമ്മാതാക്കളുംഅണിയറ പ്രവർത്തകർ ഇതിനോടകം ഉറപ്പുതരുന്നു
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.