മോഹൻലാൽ ഒടിയൻ എന്ന ചിത്രത്തിനായി നടത്തിയേ മേക് ഓവർ ഇപ്പോഴും ചർച്ച ചെയ്യപ്പെടുകയാണ്. ഇന്ത്യൻ മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന രീതിയിലേക്ക് മോഹൻലാലിൻറെ ഈ വിസ്മയകരമായ മേക് ഓവർ മാറി കഴിഞ്ഞു. പുതിയ ലുക്കിൽ പുറത്തു വരുന്ന ഓരോ ഫോട്ടോയും ആരാധകരെയും സിനിമാ പ്രേമികളെയും ആവേശത്തിലാക്കുകയാണ് എന്ന് മാത്രമല്ല സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറുകയും ചെയ്യുന്നു. ഇപ്പോഴിതാ മോഹൻലാലിൻറെ പുത്തൻ ലുക്കിനെ അഭിനന്ദിച്ചു കൊണ്ടും അദ്ദേഹം ഈ പ്രായത്തിൽ നടത്തിയ ആത്മാർപ്പണത്തിൽ വിസ്മയം പ്രകടിപ്പിച്ചു കൊണ്ടും സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ ആയ അനുഷ്ക ഷെട്ടി രംഗത്ത് വന്നിരിക്കുകയാണ്. അനുഷ്കയുടെ അടുത്ത റിലീസ് ആയ ബാഗ്മതി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി തെലുങ്കു ചാനെൽ ആയ ഇ ടിവി തെലുങ്കിന് നൽകിയ അഭിമുഖത്തിൽ ആണ് അനുഷ്ക ഷെട്ടി മോഹൻലാലിനെ കുറിച്ച് സംസാരിച്ചത് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
അനുഷ്‌കയെ ഇന്റർവ്യൂ ചെയ്ത കവിത കെ മൂർത്തി എന്ന അവതാരിക അനുഷ്ക കഥാപാത്ര പൂർത്തീകരണത്തിനായി എടുക്കുന്ന പരിശ്രമത്തെ കുറിച്ചും ശരീരഭാരം കൂട്ടിയും കുറച്ചും കഥാപാത്രമായി മാറുന്നതിനെ കുറിച്ചും ചോദിച്ചു. ഇപ്പോൾ പതിനെട്ടു വയസ്സുകാരിയുടെ രൂപ ഭാവങ്ങളിലും അനുഷ്ക ഒരു ചിത്രത്തിൽ എത്തുകയാണ്. അങ്ങനെയുള്ള അനുഷ്‌കയ്ക്ക് ആരാണ് ഇതുപോലെ എഫേർട്ട് എടുക്കാൻ പ്രചോദനം നൽകുന്നത് എന്നായിരുന്നു ചോദ്യം. അതിനുള്ള ഉത്തരമായി അനുഷ്ക പറഞ്ഞത് ഒരുപാട് പേര് തന്നെ പ്രചോദിപ്പിച്ചിട്ടുണ്ട് എന്നാണ്. ഹിന്ദിയിൽ ആമിർ ഖാൻ, തെലുങ്കിൽ പ്രഭാസ്, തമിഴിൽ വിക്രം, മലയാളത്തിൽ നിന്ന് മോഹൻലാൽ എന്നിവരാണ് തനിക്കു പ്രചോദനം ആയതെന്നു അനുഷ്ക പറയുന്നു.
ഇതിൽ തന്നെ മോഹൻലാലിനെ പ്രത്യേകം എടുത്തു പറയുകയാണ് അനുഷ്ക. അദ്ദേഹത്തിന് അന്പത്തിയാറു വയസ്സ് കഴിഞ്ഞെന്നാണ് തന്റെ അറിവ് എന്നും ഈ പ്രായത്തിലും ഒരു പുതുമുഖം മാത്രം ചെയ്യാൻ സാധ്യതയുള്ള എല്ലാ റിസ്കും ഏറ്റെടുത്ത അദ്ദേഹം തന്നെ വിസ്മയിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തുവെന്ന് അനുഷ്ക ഷെട്ടി പറയുന്നു. അദ്ദേഹത്തിന്റെ പുതിയ ഫോട്ടോ കണ്ടിട്ടില്ല എന്ന് അവതാരിക പറഞ്ഞപ്പോൾ അത് എന്തായാലും കാണണം എന്നും അതുപോലെ അദ്ദേഹം ട്വിറ്ററിൽ പുതുവത്സരാശംസകൾ നേർന്നു കൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയും ഒക്കെ കാണുമ്പോൾ തനിക്കു മാത്രമല്ല തങ്ങളുടെ ജോലിയെ സ്നേഹിക്കുന്ന ആർക്കും ആവേശം ആകുമെന്നും അനുഷ്ക പറയുന്നു. ഇതൊന്നും കൂടുതൽ പണം സമ്പാദിക്കാൻ വേണ്ടിയല്ല എന്നും ഇതെല്ലാം ഒരു ഡെഡിക്കേഷൻ ആണെന്നും അനുഷ്ക കൂട്ടി ചേർത്തു
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.