പ്രകാശൻ പറക്കട്ടെ എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ടരങ്ങേറ്റം കുറിച്ച ഷഹദ് നിലമ്പൂരിന്‍റെ സംവിധാനത്തിലെത്തുന്ന രണ്ടാമത്തെ ചിത്രമാണ് അനുരാഗം. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ചിത്രത്തിലെ താരനിരയെ അവതരിപ്പിച്ചു കൊണ്ടാണ് ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയിരിക്കുന്നത്. ഷീല, ഗൗരി കിഷന്‍, ദേവയാനി, ജോണി ആന്‍റണി, ഗൌതം മേനോന്‍, അശ്വിന്‍ ജോസ്, ലെന എന്നിവരെയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത്. വൺവേ പ്രണയിതാക്കളുടെ രസകരമായ ലൈഫിനെക്കുറിച്ച് കഥ പറയുന്ന ഈ ചിത്രത്തിന്റെ ഒരു ടീസറും അതുപോലെ ഇതിലെ ഒരു ഗാനവും നേരത്തെ റിലീസ് ചെയ്തു സൂപ്പർ ഹിറ്റായി മാറിയിരുന്നു. വൺ സൈഡ് ലൗവേഴ്സ് ആന്തം എന്ന ടാഗ് ലൈനോട് കൂടിയാണ് ഇതിലെ ഗാനം റിലീസ് ചെയ്തത്.
മൂസി, ദുർഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രം രചിച്ചത് ക്വീൻ എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ട്ടതാരമായി മാറിയ അശ്വിൻ ജോസ് ആണ്. അശ്വിൻ ഇതിലെ ഒരു പ്രധാന കഥാപാത്രത്തിന് ജീവനും നൽകുന്നുണ്ട്. ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന് ജോയൽ ജോൺസ് സംഗീതമൊരുക്കിയപ്പോൾ ഇതിലെ ഗാനങ്ങൾ രചിച്ചത് മനു മഞ്ജിത്ത്, മോഹൻ കുമാർ, ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്. സുരേഷ് ഗോപി ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും നിർവഹിച്ച ഈ ചിത്രം ഡിസംബർ മാസത്തിലാണ് പ്രേക്ഷകരുടെ മുന്നിലെത്തുക.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.