ബോളിവുഡിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ അനുരാഗ് കശ്യപ് നടനെന്ന നിലയിലും ഇപ്പോൾ കയ്യടി നേടുന്ന പ്രതിഭയാണ്. ഒരുപിടി മികച്ച ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള ഈ സംവിധായകൻ തെന്നിന്ത്യൻ സിനിമളുടെയും ഭാഗമായി പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രമായ ലിയോയിൽ ഒരതിഥി വേഷത്തിലെത്തുന്ന അനുരാഗ് കശ്യപ്, തെന്നിന്ത്യൻ ചിത്രങ്ങളുടേയും തെന്നിന്ത്യൻ അഭിനേതാക്കളുടെയും വലിയ ആരാധകൻ കൂടിയാണ്. ഇപ്പോഴിതാ ഫിലിം കംപാനിയൻ എന്ന ഓൺലൈൻ സിനിമാ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തനിക്ക് ഒപ്പം ജോലി ചെയ്യണമെന്ന് ആഗ്രഹമുള്ള അഭിനേതാക്കളുടെ പേരുകൾ പറയുകയാണ് അദ്ദേഹം. ഒരുപാട് പേരോടൊപ്പം ചേർന്ന് ജോലി ചെയ്യാൻ ആഗ്രഹമുണ്ടെന്നും, കമൽ ഹാസൻ, ഷാരൂഖ് ഖാൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ, നാനാ പടേക്കർ, അമിതാബ് ബച്ചൻ എന്നിവരോടൊക്കെ ചേർന്ന് സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.
ഇവരെ എല്ലാവരേയും ഒരുമിച്ച് കൊണ്ട് വരാൻ കഴിയുന്ന ഒരു ചിത്രം ചെയ്യാൻ സാധിക്കുമെങ്കിൽ അങ്ങനെയൊരെണ്ണം താൻ എഴുതുമെന്നും അനുരാഗ് കശ്യപ് പറയുന്നു. ബ്ലാക്ക് ഫ്രൈഡേ, നോ സ്‌മോക്കിങ്, ദേവ് ഡി, ഗുലാൽ, ഗാംഗ്സ് ഓഫ് വാസിപുർ, ബോംബെ ടാകീസ്, അഗ്ലി, രമൺ രാഘവ്, ലസ്റ്റ് സ്റ്റോറീസ്, മൻമർസിയാൻ, ഗോസ്റ്റ് സ്റ്റോറീസ്, ചോക്ഡ്, കെന്നഡി, ഹഡ്‌ഢി തുടങ്ങി ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അനുരാഗ് കശ്യപ്, സംവിധാനം ചെയ്തത് ഉൾപ്പെടെയുള്ള നാല്പത്തിയഞ്ചോളം ചിത്രങ്ങൾക്ക് തിരക്കഥ, സംഭാഷണം എന്നിവയും രചിച്ചിട്ടുണ്ട്. അഞ്ചോളം ഡോക്യൂമെന്ററികൾ ഒരുക്കിയിട്ടുള്ള അനുരാഗ് കശ്യപ്, സൂപ്പർ ഹിറ്റായ വെബ് സീരിസ്, ടെലിവിഷൻ ഷോകളുടേയും ഭാഗമായിട്ടുണ്ട്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.