[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആ ആഗ്രഹം നടത്തി തന്നത് ദുൽഖർ സൽമാൻ: അനുപമ പരമേശ്വരൻ..!

പ്രേമം എന്ന ബ്ലോക്ക്ബസ്റ്റർ നിവിൻ പോളി- അൽഫോൻസ് പുത്രൻ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരൻ. അതിലെ പ്രകടനം ഈ നടിക്ക് പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലും വേഷം നേടിക്കൊടുത്തു. പിന്നെ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ച അനുപമയുടെ പുതിയ മലയാള ചിത്രമാണ് മണിയറയിലെ അശോകൻ. മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നിർമ്മിച്ച ഈ ചിത്രത്തിൽ ജേക്കബ് ഗ്രിഗേറിയാണ് നായക വേഷം ചെയ്യുന്നത്. നവാഗതനായ ഷംസു ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിൽ എത്തിയപ്പോൾ മുതലുള്ള തന്റെ ഒരാഗ്രഹം സാധിച്ചു തന്നത് ദുൽഖർ സൽമാൻ ആണെന്ന് വെളിപ്പെടുത്തുകയാണ് അനുപമ പരമേശ്വരൻ.

ക്യാമറയുടെ പിന്നിൽ എത്തി ഒരു സഹസംവിധായികയായി വർക്ക് ചെയ്യണം എന്നായിരുന്നു അനുപമയുടെ ആഗ്രഹം. പ്രേമത്തിന്റെ സംവിധായകൻ അൽഫോൻസ് പുത്രനോട് അടുത്ത ചിത്രത്തിൽ സഹ സംവിധായിക ആക്കാമോ എന്നു ചോദിച്ചിരുന്നു എന്നും, പക്ഷെ അത് നടന്നില്ല എന്നും അനുപമ പറയുന്നു. പിന്നീട് മണിയറയിലെ അശോകന്റെ ഷൂട്ടിങ് തുടങ്ങി എട്ടു ദിവസം ആയപ്പോൾ അനുപമ തന്റെ ഈ ആഗ്രഹം ദുൽഖർ സൽമാനോട് പറയുകയും ദുൽഖർ അത് സാധിച്ചു കൊടുക്കുകയുമായിരുന്നു. താൻ ഈ ആഗ്രഹം പറഞ്ഞപ്പോൾ രണ്ടാമതൊന്നു ആലോചിക്കാതെ ദുൽഖർ സൽമാൻ പറഞ്ഞത്, വൈ നോട്ട്? കം ജോയിന്‍ എന്നാണെന്നാണ് അനുപമ പറയുന്നത്. ഫീല്‍ഡില്‍ നിന്ന് ആളെ മാറ്റലും, സ്ക്രിപ്റ്റ് ചെക്ക് ചെയ്യലും ക്ലാപ്പടിക്കലും അടക്കം എല്ലാ ജോലിയും താൻ ചെയ്തു എന്നും കൂടുതല്‍ സൗകര്യങ്ങള്‍ എടുക്കാതെ അസിസ്റ്റന്റ് ഡയറക്ടര്‍ ജീവിതം ശരിക്കും ആസ്വദിച്ച്‌ പഠിക്കുകയായിരുന്നു താനെന്നും അനുപമ പറഞ്ഞു.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

1 week ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

1 week ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

3 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.