അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സൂപ്പർ ഹിറ്റ് നിവിൻ പോളി ചിത്രത്തിലൂടെ മലയാള സിനിമയിലരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരൻ. ഇപ്പോഴിതാ തന്റെ വ്യാജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ പൊട്ടിത്തെറിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് അനുപമ. ഈ നടിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്ത്, അതിലൂടെയാണ് ചിലർ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്. എന്നാൽ ഈ കാര്യം തുറന്നു കാണിച്ചു കൊണ്ട് അനുപമയുടെ പോസ്റ്റ് വന്നതോടെ താരത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജും അപ്രത്യക്ഷമായി. തന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ചവരെ അനുപമ വിളിക്കുന്നത് ഞരമ്പ് രോഗികളെന്നാണ്. ഇത്തരം അസംബന്ധം പ്രചരിപ്പിക്കുന്ന നിങ്ങൾക്ക് അമ്മയും പെങ്ങളുമൊന്നുമില്ലേ എന്നാണ് അനുപമ ചോദിക്കുന്നത്. ഇത്തരം മണ്ടത്തരങ്ങൾ ചെയ്യാതെ ആ തല നല്ല കാര്യങ്ങൾക്കു ഉപയോഗിച്ച് കൂടെ എന്നും ചോദിച്ച അനുപമ തന്റെ യഥാർത്ഥ ചിത്രവും അവർ മോർഫ് ചെയ്തു പ്രചരിപ്പിച്ച വ്യാജ ചിത്രവും പോസ്റ്റ് ചെയ്തു കൊണ്ടാണ് രോഷത്തോടെയുള്ള വാക്കുകൾ കുറിച്ചത്. ഫേസ്ബുക് പേജ് കാണാതെയായെങ്കിലും ഈ കാര്യം തുറന്നു കാണിച്ചു കൊണ്ട് അനുപമ ട്വിറ്ററിൽ ഇട്ട പോസ്റ്റ് ഏവരുടെയും ശ്രദ്ധ നേടുകയാണ്.
ഒരു പെൺകുട്ടിയല്ലേ താനെന്നും എങ്ങനെയാണ് ഇതു ചെയ്യാൻ തോന്നുന്നത് എന്നും ട്വീറ്റ് ചെയ്ത അനുപമ, ഇത് ചെയ്തവർക്ക് ഒരു സാമാന്യബോധം പോലുമില്ലേ എന്നും ദയവു ചെയ്ത് ഇത് ആവർത്തിക്കരുത് എന്നും തന്റെ ട്വീറ്റിൽ പറയുന്നു. കുറച്ചു ദിവസം മുൻപ് പ്രശസ്ത സീരിയൽ താരം ജൂഹി രസ്തോഗിയും തന്റെ വ്യാജ വീഡിയോയും ഫോട്ടോയും പ്രചരിപ്പിച്ചവർക്കെതിരെ സോഷ്യൽ മീഡിയ വഴി രംഗത്ത് വരികയും സംസ്ഥാന ഡി ജിപി ക്കു പരാതി നൽകുകയും ചെയ്തു. പ്രേമത്തിന്റെ വിജയത്തിന് ശേഷം മലയാളം, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലായി ഏകദേശം പതിമൂന്നോളം ചിത്രങ്ങളിലാണ് അനുപമ പരമേശ്വരൻ അഭിനയിച്ചത്. ദുൽകർ സൽമാൻ നിർമ്മിച്ച് നവാഗതനായ ഷംസു സംവിധാനം ചെയ്ത മണിയറയിലെ അശോകനാണ് അനുപമയുടെ അടുത്ത മലയാളം റിലീസ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.