മാസ്റ്റർ മണിയെ നമ്മൾ മലയാളികൾ മറന്നു കാണാനിടയില്ല. കുറച്ചു വർഷങ്ങൾക്കു മുൻപേ രഞ്ജൻ പ്രമോദ് സംവിധാനം ചെയ്‌ത ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിൽ, മലയാളത്തിന്റെ മഹാനടൻ ശ്രീ മോഹൻലാലിനൊപ്പം തിരശീലയിൽ പ്രത്യക്ഷപ്പെട്ട ആദിവാസി ബാലൻ. മോഹൻലാലിനൊപ്പം തകർപ്പൻ പ്രകടനം ഫോട്ടോഗ്രാഫറിൽ കാഴ്ച വെച്ച മണി തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ബാല നടനുള്ള സംസ്ഥാന അവാർഡും കരസ്ഥമാക്കിയിരുന്നു. 12 വര്ഷങ്ങള്ക്കു ശേഷം മണി വീണ്ടും സിനിമയിലേക്ക് തിരിച്ചു വരികയാണ്. ഉടലാഴം എന്ന ചിത്രത്തിൽ നായകനായി ആണ് മണിയുടെ തിരിച്ചു വരവ്. മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിലൊരാളായ അനുമോൾ ആ ഈ ചിത്രത്തിൽ മണിയുടെ നായികയായെത്തുന്നത് .
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ ഡോക്ടർമാരുടെ കൂട്ടായ്മയായ ഡോക്ടേഴ്സ് ഡിലമ നിർമ്മിക്കുന്ന ആദ്യത്തെ ഫീച്ചർ ഫിലിം ആണ് ഉടലാഴം.
നിലനിൽപ്പുതന്നെ ചോദ്യചിഹ്നമായി മാറിയ ആറു നാടൻ കോളനിയിലെ ഭിന്നലിംഗക്കാരനായ 24 വയസുള്ള യുവാവായ ഗുളികൻ എന്ന കഥാപാത്രത്തിന്റെ കഥയാണ് ഈ ചിത്രം നമ്മളോട് പറയുക. ഉപജീവനത്തിനായി അട്ടയെ പിടിച്ചു ജീവിക്കുന്ന യുവാവു ആണ് ഗുളികൻ. അവൻ പുതിയൊരു ഉപജീവനമാർഗത്തിനു ശ്രമിക്കുമ്പോൾ സമൂഹം അവനോട് പെരുമാറുന്ന രീതിയാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. ഈ ചിത്രത്തിന് തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ഉണ്ണിക്കൃഷ്ണൻ ആവളയാണ്. അദ്ദേഹം ചിത്രമൊരുക്കിയിരിക്കുന്ന ക്യാൻവാസ് പ്രകൃതി, വന്യജീവികൾ, ആദിവാസികൾ, പൊതുസമൂഹം എന്നിവയുമായി ബന്ധപെട്ടു കിടക്കുന്ന തരത്തിലാണ്.
എന്നും മികച്ച ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള നടിയാണ് അനുമോൾ. അസാമാന്യ പ്രതിഭയുള്ള ഈ നടിയാണ് അഭിനയ പ്രാധ്യമുള്ള വേഷങ്ങൾ വരുമ്പോൾ നമ്മുടെ സംവിധായകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന അഭിനേത്രികളിൽ ഒരാൾ എന്നും നിസംശയം നമ്മുക്ക് പറയാൻ സാധിക്കും.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാൾ എന്ന് തന്റെ പ്രകടനം കൊണ്ടും തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ കൊണ്ടും അനുമോൾ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. മണിയുടെ നായികയായി അനുമോൾ ഈ ചിത്രത്തിലൂടെ വരുമ്പോൾ പ്രതീക്ഷകൾ ഏറെയാണ് സിനിമ പ്രേമികൾക്ക്.
ജോയ് മാത്യു, ഇന്ദ്രൻസ്, സജിത മഠത്തിൽ എന്നി അഭിനേതാക്കളൂം ചിത്രത്തിന്റെ ഭാഗമാണ്. ബിജിപാൽ പശ്ചാത്തല സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് സിതാര, മിഥുൻ ജയരാജ് എന്നിവർ ചേർന്നാണ്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.