വിനയ് ഫോർട്ട്, അനു സിതാര എന്നിവരെ നായികാനായകന്മാരാക്കി സർജു രമാകാന്ത് സംവിധാനം ചെയ്ത ‘വാതിൽ’ ഡിസംബറിൽ റിലീസ് ചെയ്യും. ഷംനാദ് ഷബീർ തിരക്കഥയും സംഭാഷണവും രചിച്ച ഈ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. അനു സിതാരയെ ചേർത്ത് പിടിച്ച് നിൽക്കുന്ന വിനയ് ഫോർട്ടിനെയാണ് ഈ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ‘സ്പാർക്ക് പിക്ച്ചേഴ്സ്’ന്റെ ബാനറിൽ സുജി കെ ഗോവിന്ദ് രാജാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കൃഷ്‍ണ ശങ്കർ, മെറിൻ ഫിലിപ്പ് എന്നിവരും സുപ്രധാന വേഷത്തിലെത്തുന്ന വാതിലിൽ സുനിൽ സുഖദ, ഉണ്ണി രാജ്, അബിൻ ബിനോ, വി.കെ. ബെെജു, പൗളി വത്സൻ, അഞ്ജലി നായർ, സ്മിനു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
മനേഷ് മാധവൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം ജോൺകുട്ടിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. വിനായക് ശശികുമാർ, സെജോ ജോൺ എന്നിവരുടെ വരികൾക്ക് സെജോ ജോൺ സംഗീതം പകർന്നിരിക്കുന്നു. ഇതൊരു കുടുംബ ചിത്രമാണെന്നാണ് അറിയാൻ സാധിക്കുന്നത്. കുറച്ചു നാൾ മുൻപ് റിലീസ് ചെയ്‌ത ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം അനു സിതാര നായികാ വേഷത്തിലെത്തുന്ന ‘വാതിൽ’ കാണാനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഷാജി കാവനാട്ടും, സ്റ്റിൽസ് ബിജിത്ത് ധർമ്മടവും, കലാസംവിധാനം സാബു റാമും നിർവഹിക്കുന്നു. വസ്ത്രാലങ്കാരം അരുൺ മനോഹർ, മേയ്ക്കപ്പ് അമൽ ചന്ദ്രൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ അനുപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി എന്നിവർ നിർവഹിക്കുന്ന ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ രജീഷ് വാളാഞ്ചേരി, പ്രൊജക്ട് ഡിസൈനർ റഷീദ് മസ്‍താൻ, പരസ്യക്കല യെല്ലോ ടൂത്ത്‍സ്, വാർത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.