ഒട്ടേറെ ചിത്രങ്ങളിലെ നായികാ വേഷങ്ങളിലൂടെ മലയാള സിനിമയിൽ സ്വന്തമായ ഒരു സ്ഥാനം കണ്ടെത്തിയ നടി ആണ് അനു സിതാര. ഇപ്പോൾ വലിയ ചിത്രങ്ങളുടെയും ഭാഗമായ അനു സിതാര ഒട്ടു മിക്ക മലയാള നായക നടന്മാരുടെയും നായികാ വേഷത്തിൽ അഭിനയിച്ചു കഴിഞ്ഞു. അഭിനയ മികവും സൗന്ദര്യവും കൊണ്ട് പ്രേക്ഷകരുടെ സ്നേഹം നേടിയെടുത്ത ഈ നടി പറയുന്നത് മറ്റു പല നായികമാരേയും പോലെ തന്റെ ഭാഗ്യ നായകനും ചാക്കോച്ചൻ ആണെന്നാണ്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത രാമന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിൽ ആണ് അനു സിതാര കുഞ്ചാക്കോ ബോബന്റെ നായികാ വേഷത്തിൽ എത്തിയത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ ആ ചിത്രത്തിൽ മാലിനി എന്ന യുവതിയുടെ വേഷത്തിൽ ആണ് അനു സിതാര അഭിനയിച്ചത്.
അനു സിതാരയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ കഥാപാത്രം ആയിരുന്നു രാമന്റെ ഏദൻ തോട്ടത്തിലെ മാലിനി. ആ സിനിമ തന്റെ ഭാഗ്യം ആണെന്നും അതുകൊണ്ടു തന്നെ പുതിയ നടിമാരുടെ ഭാഗ്യ നായകൻ ആയ ചാക്കോച്ചൻ തന്നെയാണ് തന്റേയും ഭാഗ്യ നായകൻ എന്ന് പറയാം എന്നും അനു സിതാര പറയുന്നു. ഇപ്പോൾ ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി അഭിനയിച്ച ശുഭരാത്രി മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നതിന്റെ സന്തോഷത്തിൽ ആണ് അനു സിതാര. മമ്മൂട്ടി നായകനായ മാമാങ്കം എന്ന വമ്പൻ ചിത്രത്തിലെ നായികാ വേഷവും ചെയ്തത് അനു സിതാര ആണ്. മാമാങ്കം ഈ വർഷം ഒക്ടോബറിൽ റിലീസ് ചെയ്യും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.