മലയാളത്തിലെ പ്രശസ്ത നടിമാരിൽ ഒരാളായ അനു സിതാരയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ശരീരഭാരം കുറച്ചു കിടിലൻ ലുക്കിലാണ് അനു സിതാര ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അനു സിതാര തന്നെയാണ് ഈ മേക് ഓവർ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്. തനിക്ക് ശരീര ഭാരം കുറക്കാൻ തോന്നിയപ്പോൾ, അതിനു പറ്റിയ ഒരു പരിശീലകനെ നിർദേശിക്കാൻ സഹായിക്കണമെന്ന് നടൻ ഉണ്ണി മുകുന്ദനോട് പറഞ്ഞിരുന്നു എന്നും അപ്പോൾ പരിശീലകൻ ഇല്ലാതെ തന്നെ, സ്ത്രീകൾക്ക് ശരീര ഭാരം കുറയ്ക്കാൻ സാധിക്കുന്ന ഒരു ഡയറ്റ് പ്ലാൻ ഉണ്ണി മുകുന്ദൻ നിർദേശിച്ചു എന്നുമാണ് അനു സിതാര പറയുന്നത്. ആ ഡയറ്റ് പിന്തുടർന്ന താൻ ഒരു മാസം കൊണ്ട് ആറു കിലോയാണ് കുറച്ചതെന്നും, ഈ മാറ്റത്തിന് നന്ദി പറയുന്നത് ഉണ്ണി മുകുന്ദനോടാണ് എന്നും അനു സിതാര തന്റെ പുതിയ ചിത്രങ്ങൾ പങ്കു വെച്ചു കൊണ്ട് കുറിച്ചു. താൻ ഈ ഡയറ്റ് പ്ലാൻ ഇനിയും തുടരും എന്നും നടി പറയുന്നു.
https://www.facebook.com/actressanusithara/posts/320245552797478
മലയാള സിനിമയിൽ ഏറ്റവും നന്നായി ശരീരവും ആരോഗ്യവും സംരക്ഷിക്കുന്ന ആളുകളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. തന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ ഏവരുമായും പങ്കു വെക്കുന്ന നടനുമാണ് ഉണ്ണി. ഏതായാലും ഉണ്ണി മുകുന്ദന്റെ സഹായത്തോടെ അനു സിതാര നടത്തിയ ഈ പുത്തൻ മേക് ഓവറിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. മലയാള സിനിമയുടെ പുതു തലമുറയിലെ മികച്ച നടിമാരുടെ കൂട്ടത്തിലാണ് അനു സിതാരയുടെ സ്ഥാനം. ഒരുപിടി വലിയ ചിത്രങ്ങളുടെ ഭാഗമായി നമ്മുടെ മുന്നിലെത്തിയിട്ടുള്ള ഈ നടി മികച്ച നർത്തകി കൂടിയാണ്.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
This website uses cookies.