മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് ഏറെ ശ്രദ്ധ നേടിയ യുവനടിയാണ് അനു സിത്താര. ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒരുപാട് മുൻനിര നായകന്മാരോടൊപ്പം അഭിനയിക്കാൻ താരത്തിന് സാധിച്ചു. മാമാങ്കം എന്ന മമ്മൂട്ടി ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. ദുൽഖർ നിർമ്മിച്ച മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ താരം അതിഥി വേഷവും കൈകാര്യം ചെയ്തിരുന്നു. മലയാളത്തിൽ നായികയായി നിറഞ്ഞു നിൽക്കുന്ന അനു സിത്താര ഒരു നിർമ്മാതാവുകയാണ്.
ബോക്‌സ് എന്ന മലയാളം ഷോർട്ട് സീരിസിന്റെ നിർമ്മാതാവായാണ് താരം വരുന്നത്. അനു സിത്താരയുടെ ഭർത്താവായ വിഷ്ണു പ്രസാദാണ് ബോക്‌സ് എന്ന സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ ഭാഗം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അനു സിത്താരയുടെ യൂ ട്യൂബ് ചാനൽ വഴിയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു പ്രമേയമാണ് സീരിസ് ചർച്ച ചെയ്യുന്നത്. ഒരു വ്യക്തിയ്ക്ക് വഴിയരികിൽ നിന്ന് ഒരു മാജിക് ബോക്സ് ലഭിക്കുകയും പിന്നീട് നടക്കുന്ന അസാധാരണ സംഭവങ്ങളുമാണ് ആദ്യ എപ്പിസോഡ് ചർച്ച ചെയ്യുന്നത്. ഒരു ഫാന്റസി ജോണറിലാണ് സംവിധായകൻ വിഷ്ണു പ്രസാദ് ആദ്യ ഭാഗം അണിയിച്ചൊരുക്കിയിരിക്കുന്നത്. എങ്ങും മികച്ച പ്രതികരണം നേടിയ സീരിസിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് ഇപ്പോൾ സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. മിഥുൻ വേണുഗോപാലാണ് സീരീസിൽ നായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. വളരെ അനായാസമായി മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചിരിക്കുന്നത്. അഭിജിത്ത് ജോസഫാണ് സീരിസിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ആർട്ട് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് നിതിനാണ്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.