മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം ഇന്ന് ലോകം മുഴുവൻ റിലീസ് ചെയ്തു കഴിഞ്ഞു. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് എം പദ്മകുമാറും രചിച്ചത് ശങ്കർ രാമകൃഷ്ണനും ആണ്. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്‌ലൻ, തരുൺ അറോറ, സിദ്ദിഖ്, സുദേവ് നായർ, അനു സിതാര, കനിഹ, ഇനിയ, മണിക്കുട്ടൻ, മണികണ്ഠൻ ആചാരി, കവിയൂർ പൊന്നമ്മ, സുനിൽ സുഗത, ഇടവേള ബാബു, ജയൻ ചേർത്തല, സുരേഷ് കൃഷ്ണ തുടങ്ങിയ വലിയ താര നിര അണിനിരന്ന ഈ ചിത്രത്തിന് മലയാള സിനിമ ലോകം മുഴുവൻ ആശംസയുമായി എത്തിയിരുന്നു.
കംപ്ലീറ്റ് ആക്ടർ മോഹൻലാൽ മുതൽ മലയാള സിനിമാ ഇന്ഡസ്ട്രിയുടെ ഏറ്റവും മുകളിൽ നിന്ന് ഏറ്റവും താഴെ വരെയുള്ള താരങ്ങളും സംവിധായകരും സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിന് ആശംസയുമായി എത്തി. പ്രശസ്ത നടി അനുമോൾ ഉണ്ണി മുകുന്ദന്റെ പേര് എടുത്തു പറഞ്ഞാണ് ഈ ചിത്രത്തിന് ആശംസകൾ നൽകിയത്. അതിനു മറുപടി ആയി ഒരാൾ പറഞ്ഞത് പാവം ഇക്കയെ തേച്ചൊട്ടിച്ചു എന്നാണ്. മമ്മൂട്ടിയുടെ പേര് പറയാതെ ഉണ്ണി മുകുന്ദന്റെ പേര് എന്തിനു എടുത്തു പറഞ്ഞു എന്ന രീതിയിൽ ആയിരുന്നു ആ ചോദ്യം. എന്നാൽ മമ്മുക്ക നമ്മുടെ ഒക്കെ ആശംസകൾക്കും മുകളിൽ നിൽക്കുന്ന ആളല്ലേ എന്നായിരുന്നു അനുമോളുടെ മറുപടി. ഏതായാലും ആ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ്.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.