കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഏറ്റവും മികച്ച ചിത്രങ്ങളുടെ കൂട്ടത്തിലും അതുപോലെ ബോക്സ് ഓഫീസ് വിജയങ്ങളുടെ കൂട്ടത്തിലും ഇടം നേടിയ ചുരുക്കം ചില ചിത്രങ്ങളിൽ ഒന്നായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ്. ചെമ്പൻ വിനോദ് തിരക്കഥയെഴുതിയ ഈ ചിത്രം നിർമ്മിച്ചത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആയിരുന്നു. ഈ ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ നടൻ ആണ് ആന്റണി വർഗീസ്. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുകയാണ് ആന്റണി വർഗീസ്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സഹസംവിധായകൻ ആയിരുന്ന ടിനു പാപ്പച്ചൻ ആണ്. ഇതിന്റെ ആദ്യ മോഷൻ പോസ്റ്റർ, ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.
രണ്ടു ദിവസം മുൻപ് വന്ന സെക്കന്റ് പോസ്റ്ററും ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ടു ഈ ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്ററും പുറത്തു വന്നിരിക്കുന്നു . ഈ പോസ്റ്റർ ശ്രദ്ധ നേടാനുള്ള കാരണം ഒരാൾ ആണ്. വിനായകൻ എന്ന നടനെ ആണ് ഈ പോസ്റ്ററിൽ നമ്മുക്ക് ആന്റണി വർഗീസിനൊപ്പം കാണാൻ കഴിയുന്നത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച വിനായകൻ ആന്റണി വർഗീസിനൊപ്പം വരുമ്പോൾ മറ്റൊരു ക്ലാസ് ആൻഡ് മാസ്സ് പെർഫോമൻസ് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് എന്ന് തന്നെ പറയാം. ഒരു ആക്ഷൻ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, ബി സി ജോഷി, ലിജോ ജോസ് പെല്ലിശേരി, ചെമ്പൻ വിനോദ് എന്നിവർ ചേർന്നാണ്. ദിലീപ് കുര്യൻ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദ് ആണ്. ജേക്സ് ബിജോയ് സംഗീതം ഒരുക്കിയ ഈ ചിത്രം മാർച്ചു 23 നു തീയേറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.