അങ്കമാലി ഡയറീസ് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ യുവ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ആന്റണി വർഗീസ് പ്രധാന വേഷത്തിലെത്തുന്ന രണ്ടാമത്തെ ചിത്രമായ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ ആവേശത്തിന്റെ തിരയിളക്കം സൃഷ്ടിക്കുകയാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്ന് പറയാം. ഒരു മാസ്സ് ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെയാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. യുവ സൂപ്പർ താരം പ്രിത്വി രാജ് സുകുമാരൻ ആണ് തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്. നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സംവിധായകനായ ബി ഉണ്ണികൃഷ്ണനും സൂര്യ സിനിമയുടെ ബാനറിൽ ബി സി ജോഷിയുമാണ്. സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി, നടൻ ചെമ്പൻ വിനോദ് എന്നിവരും ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കളാണ്.
ബി ഉണ്ണികൃഷ്ണന്റെ ആർ ഡി ഇല്ല്യൂമിനേഷൻ ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യും .കഴിഞ്ഞ വർഷത്തെ ഹിറ്റുകളിൽ ഒന്നായ ബി ഉണ്ണികൃഷ്ണൻ- മോഹൻലാൽ ചിത്രം വില്ലനും ആർ ഡി ഇല്ല്യൂമിനേഷൻ ആണ് ഇവിടെ വിതരണം ചെയ്തത്. ദിലീപ് കുരിയൻ തിരക്കഥ രചിച്ചിരിക്കുന്നു ഈ ചിത്രം ഒരു ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ഗിരീഷ് ഗംഗാധരൻ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. ജേക്സ് ബിജോയ് ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. അതേ സമയം പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് അലക്സാണ്ടർ ആണ്. ഈ ചിത്രത്തിന്റെ ആദ്യ മോഷൻ പോസ്റ്റർ മാസങ്ങൾക്കു മുൻപേ റിലീസ് ചെയ്യുകയും ഗംഭീര സ്വീകരണം പ്രേക്ഷകരുടെ ഇടയിൽ നിന്ന് നേടുകയും ചെയ്തിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.