ആൻറണി വർഗ്ഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രം സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി മുന്നേറുകയാണ്. ഈസ്റ്റർ റിലീസായി പുറത്തിറങ്ങിയ ചിത്രം ഒപ്പം പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങളെയെല്ലാം കടത്തിവെട്ടി വമ്പൻ കളക്ഷനാണ് നേടിയത്. യുവാക്കൾ വലിയ രീതിയിൽ തന്നെ ഏറ്റെടുത്ത ചിത്രം ആദ്യദിനം മുതൽ വന്ന മികച്ച പ്രതികരണം കൂടിയായപ്പോൾ വമ്പൻ കളക്ഷനിലേക്ക് കുതിക്കുകയായിരുന്നു. ചിത്രം ആദ്യവാരം 5 കോടിയായിരുന്നു കളക്ഷൻ നേടിയത്, ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അനുസരിച്ച് ചിത്രം ഇതിനോടകം 15 കോടി കളക്ഷൻ സ്വന്തമാക്കി കഴിഞ്ഞു. ചെറിയ ബജറ്റിൽ ഒരുക്കിയ കൊച്ചു ചിത്രം വമ്പൻ വിജയമായതിന്റെ ആഹ്ലാദത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരും. ചിത്രം മറ്റു രാജ്യങ്ങളിൽ കൂടി റിലീസിന് എത്തുന്നതോടു കൂടി ചിത്രത്തിന്റെ കളക്ഷൻ വൻതോതിൽ ഉയരുമെന്നാണ് കരുതുന്നത്. അതുകൂടി സംഭവിക്കുന്നതോടെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ശിഷ്യൻ ടിനു പാപ്പച്ചൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ ഇന്നേവരെ കാണാത്ത ആഖ്യാന മികവു കൂടി ദൃശ്യമാക്കിയ ചിത്രമായിരുന്നു. ദിലീപ് കുര്യൻ രചന നിർവഹിച്ച മികച്ച തിരക്കഥ ചിത്രത്തിൻറെ നട്ടെല്ലായി മാറി. ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാർ എല്ലാവരും അവരുടെ പ്രകടനത്താൽ കയ്യടി നേടുകയുണ്ടായി. ചിത്രത്തിലൂടെ മലയാളത്തിൽ വീണ്ടും നായക വേഷത്തിൽ തിരിച്ചെത്തിയ ആന്റണി വർഗീസ് തന്റെ രണ്ടാം ചിത്രവും വിജയമാക്കികൊണ്ട് തന്റെ നായകപദവി വീണ്ടും ഉറപ്പിക്കുകയായിരുന്നു. ചിത്രത്തിലൂടെ വിനായകൻ ചെമ്പൻ വിനോദ് എന്നിവർ തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ കയ്യടി നേടി. ബി. സി. ജോഷി നിർമ്മിച്ച ചിത്രം വിഷുക്കാലത്തും വളരെ മികച്ച പ്രകടനം നടത്തിയ മുന്നേറുകയാണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.