മലയാളത്തിന്റെ യുവ താരം ആന്റണി വർഗീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൈല. അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജെല്ലിക്കെട്ട്, അജഗജാന്തരം എന്നീ ചിത്രങ്ങളാണ് ആന്റണി വർഗീസ് അഭിനയിച്ചു നമ്മുടെ മുന്നിൽ എത്തിയത്. സൂപ്പർ ശരണ്യ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും എത്തിയ ആന്റണി വർഗീസ് അഭിനയിച്ച ആനപ്പറമ്പിലെ വേൾഡ് കപ്പ്, ഇന്നലെ വരെ എന്നീ ചിത്രങ്ങൾ ഇനി റിലീസ് ചെയ്യാനുണ്ട്. ഇപ്പോൾ ആന്റണി വർഗീസ് അഭിനയിച്ചു തുടങ്ങിയ ലൈല എന്ന ചിത്രം ഒരുക്കുന്നത് അദ്ദേഹത്തിന്റെ സഹപാഠിയായ അഭിഷേക് ആണ്. ഇന്ന് രാവിലെ ചോറ്റാനിക്കര അപ്പുമനയിൽ വെച്ച് ചിത്രത്തിന്റെ പൂജയും, സ്വിച്ചോൺ കർമവും നടന്നു. നവാഗതനായ അനുരാജ് ഒ.ബി കഥ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങും ഇന്ന് തന്നെ ആരംഭിച്ചു .
ഡോ.പോൾസ് എന്റർടൈൻമെന്റ്സിന്റെ ബാറനിൽ ഡോ. പോൾ വർഗ്ഗീസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നതു ബബ്ലു ആണ്. ഒരു മുഴുനീള ക്യാമ്പസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു കോളേജ് വിദ്യാർത്ഥിയായിട്ടാണ് ആന്റണി വർഗീസ് അഭിനയിക്കുന്നത്. ആന്റണി വർഗീസ് കൂടാതെ, ബാലചന്ദ്രൻ ചുള്ളിക്കാട്, ജോണി ആന്റണി, സെന്തിൽ,കിച്ചു ടെല്ലുസ്, നന്ദന രാജൻ, ശിവകാമി, ശ്രീജ നായർ തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അങ്കിത്ത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത് കിരൺ ദാസ് ആണ്. കുറച്ചു ദിവസം മുൻപാണ് ആന്റണി വർഗീസ്- ആസിഫ് അലി ടീം ഒന്നിച്ച ജോസ് ജോയ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തത്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.