ബാംഗ്ലൂർ ഡേയ്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, മിന്നൽ മുരളി തുടങ്ങിയ വമ്പൻ ഹിറ്റുകൾ നിർമ്മിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ആർ ഡി എക്സ് ചിങ്ങം ഒന്നിന് ആരംഭിച്ചു. ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തിൽ വെച്ച് നടന്ന പൂജ ചടങ്ങുകളോടെയാണ് ഈ ചിത്രം ആരംഭിച്ചത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം, ആക്ഷന് പ്രാധാന്യം നല്കിയൊരുക്കുന്ന ഒരു വമ്പൻ ചിത്രമാണ്. ഷെയിൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ഇതിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഐമാ റോസ്‍മിയും മഹിമാ നമ്പ്യാരുമാണ് ഇതിലെ നായികമാരായി എത്തുന്നത്. പ്രശസ്ത നടനും സംവിധായകനുമായ ലാലും ഇതിലെ ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്.
ലോകേഷ് കനകരാജ് ഒരുക്കിയ വിക്രമടക്കമുള്ള ചിത്രങ്ങളിലെ സംഘട്ടന സംവിധാനം നിർവഹിച്ച അൻപ് അറിവിന്റെ സാന്നിധ്യമാണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. റോബർട്ട്, ഡോണി, സേവ്യർ എന്നീ മൂന്നു സുഹൃത്തുക്കളുടെ കഥ പറയുന്ന ഈ ചിത്രം ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് ഒരുക്കുന്നത്. ഷബാസ് റഷീദ് – ആദർശ് സുകുമാരൻ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത്, കൈതി, വിക്രം വേദ, ഒടിയൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ സാം സി എസ് ആണ്. അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് റിച്ചാർഡ് കെവിനാണ്.
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
This website uses cookies.