മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട യുവതാരങ്ങളായ ആന്റണി വർഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നിഹാസ് ഹിദായത് ഒരുക്കുന്ന ആർ ഡി എക്സ് ഇന്നലെ മുതൽ ചിത്രീകരണം ആരംഭിച്ചു. ഈ വിവരം പങ്ക് വെച്ചു കൊണ്ട് ഇന്നലെ അണിയറ പ്രവർത്തകർ പുറത്ത് വിട്ട മോഷൻ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. മൂന്ന് കേന്ദ്ര കഥാപാത്രങ്ങളുടെ പേരുകളുടെ ചുരുക്കെഴുത്താണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ. റോബര്‍ട്ട്, ഡോണി, സോവ്യര്‍ എന്നിങ്ങനെയാണ് ഇതിലെ ടൈറ്റിൽ കഥാപാത്രങ്ങളുടെ പേരുകൾ. അടി തുടങ്ങട്ടെ എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രം എത്തുന്നത് തന്നെ. ആദ്യാവസാനം കിടിലൻ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ഒരു പക്കാ മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ലഭിക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്.
ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ഐമ റോസ്മിയും മഹിമാ നമ്പ്യാരുമാണ് നായികാ വേഷങ്ങൾ ചെയ്യുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് സാം സി എസ് ഈണം പകരുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടൻ ലാലും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ബിഗ് ബഡ്ജറ്റ് തെന്നിന്ത്യൻ ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫറായ അൻപറിവാണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് എന്നതാണ് ഇതിന്റെ മറ്റൊരു ഹൈലൈറ്റ്. അലക്സ് ജെ പുളിക്കൽ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഒരുക്കിയത് സംവിധായകൻ നിഹാസ് തന്നെയാണ്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.