യുവതാരനിരയിൽ ഏറ്റവും മൂല്യമുള്ള താരമാണ് ആന്റണി വർഗീസ് എന്ന പെപ്പെ. വെറും മൂന്ന് ചിത്രങ്ങൾ കൊണ്ട് തന്നെ മലയാള സിനിമയിലെ മുൻനിര നായകന്മാർക്കൊപ്പം ആന്റണിയുടെ എണ്ണപ്പെട്ടു. താരത്തിന്റെ വിവാഹത്തെ സംബന്ധിക്കുന്ന പുതിയ വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടുന്നത്. മലയാളികളുടെ സ്വന്തം പെപ്പയുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നുവെന്നും ഈ വർഷം ജൂൺ മാസത്തിൽ വിവാഹം ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരത്തിന്റെ സഹോദരിയുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. എളവൂർ സെന്റ് ആന്റണീസ് പള്ളിയിൽ വച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആന്റണി പെപ്പെ പങ്കുവച്ചിരുന്നു. സഹോദരിയുടെ വിവാഹത്തിന് തൊട്ടുപിന്നാലെയാണ് ആന്റണി പെപ്പെയുടെ വിവാഹത്തിന്റെ വാർത്തകളും പുറത്തുവരുന്നത്.
ലിജോ ജോസ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്നാൽ ചിത്രത്തിലൂടെയാണ് ആന്റണി പെപ്പെ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രം തന്നെ ഗംഭീര വിജയമായതോടെ പെപ്പെ മലയാളികൾക്ക് പ്രിയപ്പെട്ട താരം ആവുകയായിരുന്നു. തുടർന്നുവന്ന സ്വാതന്ത്ര്യ അർദ്ധരാത്രിയിൽ, ജെല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പെപ്പക്ക് അന്യഭാഷയിൽ നിന്നും വലിയ ആരാധകവൃന്ദം ഉണ്ടായി. താരത്തിന്റെ വിവാഹ വാർത്ത പുറത്തുവന്നതോടെ ആശംസകളുമായി ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.