Antony Varghese Got Injured During The Shoot Of Lijo Jose Pellissery's Jallikattu
പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രമാണ് ജെല്ലിക്കെട്ട് . ഈ മ യൗ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ട് അധികം നാൾ ആയിട്ടില്ല. എസ് ഹരീഷ്, ആര്‍ ഹരികുമാര്‍ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കിയ ഈ ചിത്രം നിർമ്മിക്കുന്നത് തോമസ് പണിക്കർ ആണ്. വിനായകൻ, ആന്റണി വർഗീസ്, ചെമ്പൻ വിനോദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടൻ ആന്റണി വർഗീസിന് പരിക്ക് പറ്റി എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുന്നത്. ഈ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഒരു ആക്ഷൻ രംഗം ഷൂട്ട് ചെയ്യുമ്പോൾ ആണ് അപകടം സംഭവിച്ചത്.
മേശയിൽ മുഖമിടിച്ചു വീണ ആന്റണി വർഗീസിനെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വായ്ക്കുള്ളിൽ പത്തു സ്റ്റിച് ഇടേണ്ടി വന്നതു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രണ്ടു ദിവസത്തെ വിശ്രമം ആണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത് എന്നും റിപ്പോർട്ടിൽ ഉണ്ട്. ഏതായാലും അതിനു ശേഷം ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. പോത്തു എന്നായിരുന്നു ഈ ചിത്രത്തിന്റെ ആദ്യത്തെ ടൈറ്റിൽ എങ്കിലും പിന്നീട് അത് ജെല്ലിക്കെട്ട് എന്ന് മാറ്റുകയായിരുന്നു. ഗിരീഷ് ഗംഗാധരൻ കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ദീപു ജോസെഫും ഇതിനു സംഗീതം ഒരുക്കുന്നത് പ്രശാന്ത് പിള്ളയും ആണ്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ്, ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ആന്റണി വർഗീസ് അഭിനയിക്കുന്ന ചിത്രമാണ് ജെല്ലിക്കെട്ട്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.