മലയാളത്തിന്റെ സൂപ്പർ താരമായ മോഹൻലാൽ ലോക്ക് ഡൗണിനു ശേഷം അഭിനയിക്കാൻ പോകുന്ന ചിത്രങ്ങളുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി മുന്നോട്ടു വന്നിരിക്കുകയാണ് നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ. മോഹൻലാൽ ഉടൻ അഭിനയിക്കാൻ പോകുന്നത് ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യാൻ പോകുന്ന ദൃശ്യം 2 എന്ന ചിത്രത്തിലാണ്. മലയാളത്തിലെ വിസ്മയ വിജയമായ ദൃശ്യത്തിന്റെ ഈ രണ്ടാം ഭാഗത്തിന് ആരും ചിന്തിക്കാത്ത ഒരു കഥയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നതെന്നും, അതുകൊണ്ട് തന്നെയാണ് ഇതിന് ഒരു രണ്ടാം ഭാഗമൊരുക്കാൻ ധൈര്യപൂർവം മുന്നോട്ടു വന്നതെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. സെപ്റ്റംബർ പതിനാലിന് ആണ് ദൃശ്യം 2 ഷൂട്ടിംഗ് ആരംഭിക്കുക. അതിനു ശേഷം ആശീർവാദ് സിനിമാസ് തന്നെ നിർമ്മിക്കുന്ന രണ്ട് മോഹൻലാൽ ചിത്രങ്ങൾ കൂടി അണിയറയിൽ ഒരുങ്ങുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഒരുപാട് വൈകാതെ തന്നെ ആരംഭിക്കും എന്നും അതിന്റെ കഥ, താര നിർണ്ണയം തുടങ്ങിയ കാര്യങ്ങളിൽ ഏകദേശം തീരുമാനം ആയെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ബറോസ് എന്ന ത്രീഡി ഫാന്റസി ചിത്രവും ഒരുങ്ങുകയാണ്. അതിന്റെ പ്രീ- പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിൽ ആണെന്നും അടുത്ത വര്ഷം തന്നെ ആ ചിത്രത്തിന്റെ ഷൂട്ടിങ്ങും ഉണ്ടാകുമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. ലോക്ക് ഡൌൺ വന്നപ്പോൾ പകുതി ഷൂട്ടിംഗ് കഴിഞ്ഞു നിന്ന് പോയ മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമായ റാം അടുത്ത ഫെബ്രുവരിയിൽ ആരംഭിക്കാൻ ആണ് പ്ലാൻ എന്നും ഇനിയുള്ള ഭാഗങ്ങൾ ബ്രിട്ടനിൽ ചിത്രീകരിക്കാനുള്ളത് കൊണ്ടാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഷൂട്ടിംഗ് വൈകുന്നത് എന്നും അദ്ദേഹം അറിയിച്ചു. ഇത് കൂടാതെ ഒട്ടേറെ ചിത്രങ്ങൾ മോഹൻലാലിന്റെ നായകനാക്കി അണിയറയിൽ ഒരുങ്ങുകയാണ്.
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
This website uses cookies.