മലയാള സിനിമ കണ്ട എക്കാലത്തേയും ഏറ്റവും വലിയ വിജയം ആയി മോഹൻലാൽ ചിത്രമായ ലൂസിഫർ മാറിയിരുന്നു. മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത് മലയാള സിനിമയിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ബാനർ ആയ ആശീർവാദ് സിനിമാസ് ആണ്. മോഹൻലാൽ- ആന്റണി പെരുമ്പാവൂർ എന്നിവർ നേതൃത്വം നൽകുന്ന ഈ ബാനർ ആണ് ഇപ്പോൾ മലയാള സിനിമയിലെ എക്കാലത്തേയും വലിയ ചിത്രങ്ങൾ നിർമ്മിച്ച് കൊണ്ടിരിക്കുന്നതും. ഇപ്പോഴിതാ ലൂസിഫർ ചിത്രീകരിക്കുമ്പോൾ നൽകിയ വാക്ക് പാലിച്ചു കൊണ്ട് വാർത്തകളിൽ നിറയുകയാണ് ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവ്. ലൂസിഫർ കണ്ട പ്രേക്ഷകർ ഏവരും ശ്രദ്ധിച്ച ഒന്നാണ് അതിലെ ഡ്രാക്കുള പള്ളി. പൊട്ടി പൊളിഞ്ഞ ഒരു പഴയ പള്ളി ആയിരുന്നു അത്.
ഇടുക്കിയിലെ ഉപ്പുതറക്കു അടുത്ത് സ്ഥിതി ചെയ്യുന്ന ഈ പള്ളി ഏറെ കാലമായി പൊട്ടി പൊളിഞ്ഞു കിടക്കുകയായിരുന്നു. ഈ പള്ളി ഷൂട്ടിംഗ് ആവശ്യങ്ങൾക്കായി ചോദിക്കുന്ന സമയത്തു ആന്റണി പെരുമ്പാവൂർ പള്ളി അധികാരികൾക്ക് കൊടുത്ത വാക്ക് ഷൂട്ടിംഗ് തീർന്നു കഴിഞ്ഞു ഈ പള്ളി പുതുക്കി പണിതു കൊടുക്കാം എന്നതായിരുന്നു. ലൂസിഫർ മലയാള കണ്ട ഏറ്റവും വലിയ മഹാവിജയങ്ങളിൽ ഒന്നായി മാറിയപ്പോൾ ആന്റണി പെരുമ്പാവൂർ തന്റെ വാക്ക് മറന്നില്ല. എട്ടു ലക്ഷത്തോളം രൂപ ചെലവഴിച്ചു അദ്ദേഹം ഈ പള്ളി പുതുക്കി പണിതു കഴിഞ്ഞു. ഇപ്പോൾ ഏറെ ആളുകൾ ആണ് ഈ പള്ളി കാണാൻ ആയി അവിടെ എത്തിച്ചേരുന്നത്. മാത്രമല്ല അവിടെ ആരാധനയും പുനരാരംഭിച്ചു കഴിഞ്ഞു.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്‍കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.