ദൃശ്യം 2 പ്രതീക്ഷകളെല്ലാം വാനോളമുയർത്തികൊണ്ട് മലയാള സിനിമയിലെ മറ്റൊരു അത്ഭുത ചിത്രമായി മാറി കഴിഞ്ഞിരിക്കുന്നു. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രം ഇതിനോടകം ലക്ഷക്കണക്കിന് പ്രേക്ഷകരാണ് കണ്ടിട്ടുള്ളത്. ഏവരുടെയും പ്രതീക്ഷയ്ക്ക് മുകളിൽ ഉയർന്ന ചിത്രം വിവിധ ഭാഷകളിലുള്ള സെലിബ്രിറ്റികളുടെയും ലക്ഷക്കണക്കിന് വരുന്ന പ്രേക്ഷകരുടെയും പ്രശംസകൾ ഏറ്റുവാങ്ങി കൊണ്ട് ഗംഭീര വിജയത്തിലേക്ക് കുതിക്കുകയാണ്. ഈ സാഹചര്യത്തിൽ ചിത്രത്തേക്കുറിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ നടത്തിയ പരാമർശം ആരാധകരിൽ വലിയ ആവേശം ഉളവാക്കിരിക്കുകയാണ്. ദൃശ്യം 2 ന്റെ വിജയം ആഘോഷിക്കുന്നതിനോടൊപ്പം ദൃശ്യം 3 ഉണ്ടാകുമെന്ന സൂചന അദ്ദേഹം നൽകിയിരിക്കുകയാണ്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ദൃശ്യം 3 നെക്കുറിച്ച് വെളിപ്പെടുത്തിയത്.
ദൃശ്യം 2 ഗംഭീര വിജയമായതോടെ ഇനി ചിത്രത്തിന്റെ മൂന്നാംഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ആന്റണി പെരുമ്പാവൂർ ആവേശകരമായ മറുപടി നൽകുകയായിരുന്നു. ദൃശ്യം 3 സിനിമ ജീത്തു ജോസഫിന്റെ മനസ്സിലുണ്ടെന്നും അത് അദ്ദേഹത്തിന്റെ (ജീത്തുവിന്റെ) സംസാരത്തിൽ നിന്നും മനസ്സിലായതാണെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. അതുകൊണ്ടുതന്നെ ദൃശ്യം മൂന്ന് ഉണ്ടാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും മോഹൻലാലും ജീത്തു ജോസഫും അതേപറ്റി സംസാരിക്കുന്നുണ്ട് എന്നും ആന്റണി പെരുമ്പാവൂർ വെളിപ്പെടുത്തി.
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
This website uses cookies.