തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത സ്റ്റണ്ട് മാസ്റ്റേഴായ അന്‍പറിവ് സംവിധായകരാവുന്നു. കമല്‍ഹാസനാണ് ചിത്രത്തില്‍ നായകനാവുന്നത്. രാജ് കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ഹാസനും മഹേന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. കമല്‍ഹാസന്‍ തന്നെയാണ് വിവരം എക്സിലൂടെ പങ്കുവെച്ചത്.
ഒടുവില്‍ പുറത്തു വന്ന കമല്‍ഹാസന്‍ ചിത്രം വിക്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയതും ഇരട്ട സഹോദരങ്ങളായ അന്‍പറിവായിരുന്നു. 2012 മലയാള ചിത്രം ബാച്ചിലര്‍ പാര്‍ട്ടിയിലൂടെ സ്റ്റണ്ട് കൊറിയോഗ്രഫി ആരംഭിച്ച അന്‍പറിവ് കെ.ജി.എഫ്, കൈതി, ഡോക്ടര്‍, ബീസ്റ്റ്, ലിയോ, ആര്‍.ഡി.എക്സ്, സലാര്‍ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ തന്നെ മുന്‍നിര സ്റ്റണ്ട് മാസ്റ്റേഴ്സായിരുന്നു.
ഉലകനായകൻ കമൽഹാസൻ ഈ പ്രോജെക്ടിനെക്കുറിച്ചു പറഞ്ഞത് ഇപ്രകാരമാണ്.
തെളിയിക്കപ്പെട്ട രണ്ട് പ്രതിഭകളെ അവരുടെ പുതിയ അവതാരത്തിൽ KH237 ന്റെ സംവിധായകരായി എത്തുന്നതിൽ അഭിമാനിക്കുന്നു. മാസ്റ്റേഴ്സ് അൻപറിവ്, രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിലേക്ക് വീണ്ടും സ്വാഗതം.
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് പറഞ്ഞത് ഇപ്രകാരമാണ്:
“അത്ഭുതങ്ങൾ സംഭവിക്കുന്നു, ഉലഗനായകൻ കമൽ സാറിനെ സംവിധാനം ചെയ്യാൻ തങ്ങൾക്ക് ഇത്തരമൊരു അസാമാന്യ അവസരം ലഭിച്ചു എന്നത് ഇപ്പോഴും അതിശയകരമായി തോന്നുന്നു.ഒരു ആക്ഷൻ പായ്ക്ക് ചിത്രം, ഈ ചിത്രം ആരാധകരെയും ഇൻഡസ്‌ട്രിയിലുള്ളവരെയും വിസ്മയിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. കമൽഹാസൻ ആരാധകർക്ക് ഇതൊരു വിരുന്നായിരിക്കുമെന്ന് ഉറപ്പാണ്”. മികച്ച സിനിമകൾക്കായുള്ള ഞങ്ങളുടെ അന്വേഷണത്തിന്റെ യഥാർത്ഥ സാക്ഷ്യമായി, ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യും.ചിത്രം 2025ൽ തിയേറ്ററുകളിലേക്കെത്തും.
പ്രഭാസ് ചിത്രം കല്‍ക്കി 2829, കമല്‍ ഹാസന്‍ ചിത്രങ്ങളായ ഇന്ത്യന്‍ 2, തഗ് ലൈഫ്, രജിനികാന്ത് ചിത്രം വേട്ടയന്‍, രാം ചരണ്‍ ചിത്രം ഗെയിം ചെയ്ഞ്ചര്‍ എന്നിവയാണ് അന്‍പറിവ് മാസ്റ്റേഴ്സിന്‍റെ പുതിയ പ്രൊജക്ടുകൾ.
പി ആർ ഓ പ്രതീഷ് ശേഖർ.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.