[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കഥ പറയുമ്പോൾ , മാണിക്യക്കല്ല് എന്നി ചിത്രങ്ങൾക്കു ശേഷം എം. മോഹന് മറ്റൊരു സൂപ്പർ ഹിറ്റുകൂടി

സത്യൻ അന്തിക്കാടിന്റെ ശിഷ്യൻ എന്ന ഒറ്റ വിശേഷണം മതിയാവും എം. മോഹനൻ എന്ന സംവിധായകനെ അടയാളപ്പെടുത്താൻ. ഗുരുവായ സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെ മലയാളികൾ കണ്ട സ്നേഹവും മാനവികതയുമെല്ലാം തന്റെ ചിത്രങ്ങളിലൂടെ എം. മോഹനനും പ്രതിഫലിപ്പിച്ചു. ആദ്യ ചിത്രമായ കഥപറയുമ്പോൾ എന്ന ചിത്രത്തിൽ തുടങ്ങി അവസാന ചിത്രമായ അരവിന്ദന്റെ അതിഥികളിലേക്ക് എത്തുമ്പോൾ ആഖ്യാനതയിൽ കാത്തുസൂക്ഷിച്ച ലാളിത്യവും കുടുംബ ബന്ധങ്ങളുടെ ഊഷ്മളത കാട്ടുന്ന കഥകളുമെല്ലാം പ്രേക്ഷകർക്ക് കാണാം. നിരവധി വർഷം സഹ സംവിധായകനായ എം. മോഹനൻ ആദ്യമായി ഒരുക്കിയ ചിത്രം കഥ പറയുമ്പോളിന് തിരക്കഥയൊരുക്കിയത് സഹോദരി ഭർത്താവും നടനുമായ ശ്രീനിവാസനായിരുന്നു. മികച്ച അവതരണത്താലും ഗംഭീര പ്രകടനത്താലും ചിത്രം അന്ന് വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.`

പിന്നീട് മാണിക്യക്കല്ല് എന്ന ചിത്രത്തിലൂടെയായിരുന്നു എം. മോഹനൻ പ്രേക്ഷകർക്ക് മുന്പിലെത്തിയത്. ആദ്യ ചിത്രം പോലെ തന്നെ ഗ്രാമാന്തരീക്ഷത്തിൽ ഒരുക്കിയ ചിത്രമായിരുന്നു രണ്ടാമത്തേതും. പൃഥ്വിരാജ് നായകനായ ചിത്രം അന്ന് വലിയ വിജയമായി മാറിയിരുന്നു. പിന്നീട് സുരേഷ് ഗോപി നായകനായ മൈ ഗോഡ് അനൂപ് മേനോൻ ചിത്രം 916 ഉൾപ്പടെയുള്ളവ ഒരുക്കിയെങ്കിലും ചിത്രം വേണ്ട വിജയം നേടിയില്ല. അതിന് ശേഷമാണ് വലിയ തയ്യാറെടുപ്പുകളുമായി അദ്ദേഹം വീണ്ടും പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്.

പുതിയ ചിത്രമായ അരവിന്ദന്റെ അതിഥികളിൽ നായകന്മാരായി എത്തിയത് ഭാര്യ സഹോദരനും അദ്ദേഹത്തിന്റെ മകനും. ചിത്രം അങ്ങനെ ഒരു കുടുംബ കാര്യം കൂടിയായി മാറി. ചിത്രത്തിനായി ഒരു വർഷത്തോളമാണ് എം. മോഹനൻ സമയം ചിലവഴിച്ചത്. അതിനാൽ തന്നെ ഏറെ പ്രയത്നം എടുത്ത ചിത്രം അതിനൊത്ത ക്വാളിറ്റിയും പ്രേക്ഷകർക്ക് നൽകി. വളരെ നാളുകൾക്ക് ശേഷം ഒരു ഗംഭീര കുടുംബ ചിത്രം കാണാൻ ആയതിലുള്ള സന്തോഷത്തിലാണ് കുടുംബ പ്രേക്ഷകരും. ചിത്രം ഇതാ വമ്പൻ വിജയം നേടി നാല്‍പതാം ദിവസത്തിലേക്ക് കുതിക്കുകയാണ്. എം. മോഹനൻ എന്ന മലയാളത്തിലെ മികച്ച സംവിധായകന്റെ തിരിച്ചു വരവിന് കൂടി ചിത്രം സാക്ഷ്യം വഹിച്ചിരിക്കുന്നു എന്ന് പറയാം.

webdesk

Recent Posts

വെക്കേഷൻ അവസാനിച്ചു; ഓണ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് ഇതാ

ഇത്തവണ ഓണം റിലീസായി 4 ചിത്രങ്ങളാണ് പ്രധാനമായും പ്രേക്ഷകരുടെ മുന്നിലെത്തിയത്. നവാഗതനായ ജിതിൻ ലാൽ ഒരുക്കിയ അജയന്റെ രണ്ടാം മോഷണം,…

13 hours ago

ദളപതിക്ക്‌ ശേഷം ഡീ- ഏജിങ്ങുമായി മെഗാസ്റ്റാർ മമ്മൂട്ടി?

പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കാൻ പോകുന്ന ഏറ്റവും പുതിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ചില അപ്‌ഡേറ്റുകളാണ് ഇപ്പോൾ സോഷ്യൽ…

14 hours ago

പൃഥ്വിരാജ് ചിത്രവുമായി ‘മേപ്പടിയാൻ’ സംവിധായകൻ വിഷ്ണു മോഹൻ; കൂടുതൽ വിവരങ്ങളറിയാം

ഉണ്ണി മുകുന്ദനെ നായകനാക്കി മേപ്പടിയാൻ എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകനാണ് വിഷ്ണു മോഹൻ. പ്രേക്ഷക പ്രീതി നേടിയ ഈ…

14 hours ago

40 കോടി മുതൽമുടക്കിൽ ചിത്രീകരിച്ച 3D മാജിക് ; മാജിക് ഫ്രെയിംസിന്റെ നിർമ്മാണസംരംഭങ്ങളിലെ ഏറ്റവും വലിയ വിജയമായി A.R.M

കൊച്ചി : 15 വർഷങ്ങൾ..നിർമ്മിച്ചത് 26 സിനിമകൾ. മലയാള സിനിമ മേഖലയിൽ മാറ്റത്തിന്റെ പാത തെളിച്ചാണ് ലിസ്റ്റിൻ സ്റ്റീഫനും മാജിക്…

1 day ago

രാജസ്ഥാനിലും ഹൗസ്ഫുൾ ഷോകൾ; 3D A.R.M ന്റെ പാൻ ഇന്ത്യൻ ബോക്സ് ഓഫിസ് വേട്ട’തുടരുന്നു

കേരളത്തിന് പുറമെ അന്യസംസ്ഥാനങ്ങളും 3D A.R.M ന്റെ ബോക്സ് ഓഫീസ് തേരോട്ടം തുടരുകയാണ് .ഫേസ്ബുക്കിൽ അജിത് പുല്ലേരി പങ്ക് വച്ച…

1 day ago

മോഹൻലാലിനൊപ്പം കൊറിയൻ ലാലേട്ടൻ; എമ്പുരാനിൽ ഡോൺ ലീയും?

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന ചിത്രമാണ് എമ്പുരാൻ. നൂറു കോടി ക്ലബിൽ ഇടം പിടിച്ച തന്റെ…

2 days ago

This website uses cookies.