സത്യൻ അന്തിക്കാടിന്റെ മകൻ ആയ അനൂപ് സത്യൻ തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യുകയാണ് ഇപ്പോൾ. ഇത് വരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടിയുടെ മകനും യുവ താരവുമായ ദുൽഖർ സൽമാൻ ആണ്. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, ഉർവശി എന്നിവർ അഭിനയിക്കുന്ന ഈ ചിത്രം ഒരു ഫാമിലി ഡ്രാമ ആയാണ് ഒരുക്കുന്നത് എന്നാണ് സൂചന. തന്റെ അച്ഛന്റെ ഒപ്പം ജോലി ചെയ്തിട്ടുള്ള ശോഭനക്കും ഉർവശിക്കും ഒക്കെ വലിയ സ്വീകരണം ആണ് അനൂപ് സത്യൻ സെറ്റിൽ നൽകിയത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നടിമാർ ആയി കണക്കാക്കപ്പെടുന്നവരിൽ രണ്ടു പേരാണ് ശോഭനയും ഉർവശിയും.
ശോഭന ഈ ചിത്രത്തിന്റെ സെറ്റിൽ ജോയിൻ ചെയ്തപ്പോൾ ശോഭന അഭിനയിച്ച തമിഴ് ചിത്രമായ ദളപതിയിലെ യമുനൈ ആട്രിലെ എന്ന സൂപ്പർ ഹിറ്റ് ഗാനം കേൾപ്പിച്ചു കൊണ്ടാണ് അനൂപ് സത്യൻ സ്വീകരിച്ചത് എങ്കിൽ ഉർവശി ഈ ചിത്രത്തിന്റെ സെറ്റിൽ ജോയിൻ ചെയ്തപ്പോൾ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ എന്ത് പറഞ്ഞാലും നീ എന്റേതല്ലേ വാവേ എന്ന ഗാനം കേൾപ്പിച്ചാണ് സ്വാഗതം ചെയ്തത്. ഉർവശിയെ ഈ ഗാനത്തിന്റെ അകമ്പടിയോടെ സെറ്റിലേക്ക് സ്വാഗതം ചെയ്യുന്ന വീഡിയോ അനൂപ് സത്യൻ തന്റെ ഫേസ്ബുക് പേജ് വഴി പങ്കു വെച്ചിട്ടുണ്ട്. കല്യാണി പ്രിയദർശനും അപ്പോൾ സെറ്റിൽ ഉണ്ടായിരുന്നു. കല്യാണി നായികാ വേഷത്തിൽ എത്തുന്ന ആദ്യ മലയാള ചിത്രമാണ് ഇത്. ഈ ചിത്രം രചിച്ചിരിക്കുന്നതും അനൂപ് സത്യൻ തന്നെയാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.