ഫീൽ ഗുഡ് സിനിമകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി രണ്ട് തലമുറയോളം മുന്നിട്ട് നിൽക്കുന്ന വ്യക്തിയാണ് സത്യൻ അന്തിക്കാട്. ഏതൊരു നായകനെയും ഏറ്റവും പൂർണതയിൽ ഉപയോഗിക്കുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് അദ്ദേഹം. സത്യൻ അന്തിക്കാടിന്റെ മകനായ അനൂപ് സത്യനും സംവിധാന രംഗത്തേക്ക് വന്നിരിക്കുകയാണ്. സുരേഷ് ഗോപി, ദുൽഖർ, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയിരിക്കുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ അനൂപ് സത്യൻ തന്റെ ആദ്യ സംവിധാന സംരഭം വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. എങ്ങും മികച്ച പ്രതികരണം നേടി ചിത്രം തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. വെയ്ഫറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ അച്ഛന്റെ കഴിവുകൾ കിട്ടിയിട്ടുണ്ടന്ന് അനൂപ് സത്യൻ തെളിയിച്ചിരിക്കുകയാണ്.
ഒരു സത്യൻ അന്തിക്കാട് ചിത്രം കണ്ട പ്രതീതിയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം സമ്മാനിച്ചിരിക്കുന്നതെന്ന് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുകയാണ്. സുരേഷ് ഗോപി, ശോഭന എന്നിവരുടെ വമ്പൻ തിരിച്ചുവരവിന് കൂടിയാണ് അനൂപ് സത്യൻ വഴി ഒരുക്കിയത്. 4 വർഷങ്ങൾക്ക് ശേഷമാണ് സുരേഷ് ഗോപി ഒരു മലയാള ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സുരേഷ് ഗോപി എന്ന നടൻ ആദ്യ കാലങ്ങളിൽ സത്യൻ അന്തിക്കാടിന്റെ അടുത്ത് ഒരുപാട് ചാൻസ് ചോദിച്ചിട്ടുണ്ട് അതുപോലെ പിൽക്കാലത്ത് നല്ല വേഷങ്ങളും ലഭിച്ചിട്ടുണ്ട്. ഒരുകാലത്ത് മലയാള സിനിമയിൽ മുൻനിര നായകന്മാരുടെ പട്ടികയിൽ ഉണ്ടായ നടനെ തിരിച്ചു കൊണ്ടുവരുവാൻ നിയോഗമായത് സത്യൻ അന്തിക്കാടിന്റെ മകനെയായിരുന്നു എന്നതും ഏറെ കൗതുകം ഉണർത്തുന്ന വസ്തുത തന്നെയാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ നല്ല തുടക്കം ലഭിച്ച അനൂപ് സത്യൻ ഒരുപാട് നല്ല ചിത്രങ്ങൾ സമ്മാനിക്കും എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ ടീസർ റിലീസായി. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ…
ക്രിസ്തുമസ് റിലീസ് ചിത്രങ്ങളിൽ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ എക്സ്ട്രാ ഡീസന്റ് മൂവി. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ…
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
This website uses cookies.